• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദുരിതാശ്വാസ ക്യാംപിൽ നിന്ന് സിനിമയിലേക്ക്; ആസിയ ബീവി ഇനി താരം

news18
Updated: August 23, 2018, 5:03 PM IST
ദുരിതാശ്വാസ ക്യാംപിൽ നിന്ന് സിനിമയിലേക്ക്; ആസിയ ബീവി ഇനി താരം
news18
Updated: August 23, 2018, 5:03 PM IST
പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് ജീവിതത്തിൽ പ്രതീക്ഷയറ്റ സ്ത്രീ പുരുഷന്മാരും, മരണം മുന്നിൽ കണ്ടതിന്റെ ഭീതി മാറാത്ത കുഞ്ഞുങ്ങളുമായിരുന്നു ദുരിതാശ്വാസ ക്യാംപുകളിലെ വേദനജനകമായ കാഴ്ച. എന്നാൽ ഈ ദുരിതങ്ങൾക്കിടെ ഏറെ വ്യത്യസ്തമായത് മുളന്തുരുത്തിയിലെ ദുരിതാശ്വാസ ക്യാംപിൽ നിന്നുള്ള കാഴ്ചയായിരുന്നു.

എല്ലാ ദുഃഖങ്ങളും വേദനകളും കുറച്ചു സമയത്തേക്ക് മറന്ന് ജിമിക്കി കമ്മലിന് ചുവടുവെച്ച കുറേ മനുഷ്യർ. ഇതിന് നേതൃത്വം നൽകിയതാകട്ടെ മുളന്തുരുത്തി സ്വദേശിനിയായ ആസിയാ ബീവിയും. എല്ലാവരെയും പോലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപിൽ എത്തിയതാണ് ആസിയ ബീവിയും. എന്നാൽ ആസിയ ബീവിയുടെ നൃത്തം പ്രതീക്ഷകളറ്റ് പല ദുരിതാശ്വാസ ക്യാംപുകളിലും കഴിയുന്നവർക്ക് ജീവിതത്തിലേക്ക് തിച്ചുവരാനുള്ള ഊർജമായിരുന്നു.

ഒറ്റ നൃത്തത്തിലൂടെ താരമായ ആസിയ ബീവിയെ ഇനി സിനിമയിലും കാണാം. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന വിനായകൻ നായകനായ പുതിയ ചിത്രത്തിലാണ് ആസിയ ബീവിക്ക് അവസരം നൽകിയിരിക്കുന്നത്.

മുളന്തുരുത്തി സ്വദേശിനിയായ ആസിയ വൈറ്റില ഹബ്ബിലെ ട്രാഫിക് വാർഡനാണ്. മൂന്നു കുട്ടികളുടെ അമ്മ കൂടിയാണിവർ. ക്യാംപുകളിൽ കഴിയുന്നവരെ സന്തോഷിപ്പിക്കാനാണ് ആസിയ ബീവി നൃത്തം ചെയ്തത്.

ഫ്രാന്‍സിസ് നൊറാണയുടെ തലതൊട്ടപ്പൻ എന്ന കഥയെ ആസ്പദമാക്കിയാണ് ഷാനവാസ് ബാവക്കുട്ടി ചിത്രം ഒരുക്കുന്നത്. പിഎസ് റഫീക്കിന്റേതാണ് തിരക്കഥ.
First published: August 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍