HOME » NEWS » Film » REMEMBERING SATYAJIT RAY THE MUSICIAN ON THIS 100TH BIRTH ANNIVERSARY

Satyajit Ray | സത്യജിത് റേയുടെ 100 വർഷങ്ങൾ: റേയിലെ സംഗീതജ്ഞനെ അറിയാം

Remembering Satyajit Ray the musician on this 100th anniversary | സത്യജിത് റേയുടെ നൂറാം ജന്മവാർഷികമാണിന്ന്

News18 Malayalam | news18-malayalam
Updated: May 2, 2021, 4:33 PM IST
Satyajit Ray | സത്യജിത് റേയുടെ 100 വർഷങ്ങൾ: റേയിലെ സംഗീതജ്ഞനെ അറിയാം
സത്യജിത് റേ
  • Share this:
“റേയുടെ സിനിമ കണ്ടിട്ടില്ല എന്നാൽ സൂര്യനെയോ ചന്ദ്രനെയോ കാണാതെ ഭൂമിയിൽ ജീവിച്ചു എന്നാണ് അർത്ഥമാക്കുന്നത്.” പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര നിർമ്മാതാവ് അകീര കുറസോവ 1975ൽ ഇങ്ങനെ പറഞ്ഞിരുന്നു. പ്രേക്ഷക മനസ്സിനെ എക്കാലത്തും ഏറ്റവും സ്വാധീനച്ച പ്രശസ്ത ചലച്ചിത്രകാരന്മാരിൽ ഒരാളാണ് സത്യജിത് റേ.

ബുദ്ധിമാനായ ഒരു ചിത്രകാരൻ, പ്രഗത്ഭനായ എഴുത്തുകാരൻ, ഒരു മാസ്റ്റർ കമ്പോസർ; അദ്ദേഹത്തിന്റെ ശതാബ്ദി ആഘോഷ വേളയിൽ സത്യജിത് റേയുമായി ത്താവുന്ന ചില വിശേഷണങ്ങളാണിവ. അദ്ദേഹം വിടപറഞ്ഞ് 29 വർഷത്തിനുശേഷവും, അദ്ദേഹത്തിന്റെ സിനിമകളിൽ അടങ്ങിയിരിക്കുന്ന വിശദാംശങ്ങളുടെ പേരിൽ ഇപ്പോഴും പഠിക്കുകയും വിശകലനം ചെയ്യുകയും നിരൂപണം ചെയ്യപ്പെടുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ സിനിമാ ശൈലി സ്വാധീച്ച ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരുടെ പേരുകളിൽ വെസ് ആൻഡേഴ്സൺ, മാർട്ടിൻ സ്കോസെസി, ക്രിസ്റ്റഫർ നോലൻ, ഫ്രാൻസിസ് ഫോർഡ് കപ്പോള എന്നിവരും ഉൾപ്പെടുന്നു. കാരണം ചലച്ചിത്ര നിർമ്മാണ കലയെക്കുറിച്ചുള്ള റേയുടെ വൈദഗ്ദ്ധ്യം പരിമിതമായിരുന്നില്ല, അതിന് സമുദ്രത്തിന്റെ ആഴവും പരപ്പുമുണ്ട്.

റേയുടെ സിനിമകളിൽ അദ്ദേഹം സൃഷ്ടിച്ച അന്തരീക്ഷം ഒന്നുമില്ലായ്മയിൽ നിന്നും അദ്ദേഹം നിർമ്മിച്ച ഘടകങ്ങളായിരുന്നു. കോസ്റ്റ്യൂം ഡിസൈനിൽ നിന്ന് ആരംഭിക്കുന്ന ഘടകങ്ങൾ, അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പരസ്പരം ഇടപഴകുന്ന രീതി, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ പശ്ചാത്തലം, ഏറ്റവും പ്രധാനമായി സംഗീതം എന്നിവയെല്ലാം ഒരു റേ ഭാഷയിൽപ്പെടുന്നു.

ഉപേന്ദ്ര കിഷോർറേചൗധരി, സുകുമാർ റേ തുടങ്ങിയ ഇതിഹാസങ്ങൾ പിറന്ന ബംഗാളി കുടുംബത്തിൽ ജനിച്ച സത്യജിത് റേയുടെ സംഗീതത്തോടുള്ള അഭിനിവേശം അദ്ദേഹത്തിന്റെ ബാല്യകാലം മുതൽ ഇന്ത്യൻ, പാശ്ചാത്യ സംഗീതം കൊണ്ട് സമ്പന്നമായിരുന്നു. സംഗീതത്തോടുള്ള കമ്പം അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ സിനിമകളിലും പ്രതിഫലിച്ചു. മാന്ത്രികനായ രവിശങ്കർ, അലി അക്ബർ, വിലയാത് ഖാൻ എന്നിവരുമായുള്ള അദ്ദേഹത്തിന്റെ സഹകരണത്തിലൂടെ അദ്ദേഹത്തിന്റെ സിനിമകളിൽ ഉപയോഗിച്ച ക്ലാസിക്കൽ സംഗീതത്തെ ഇന്നും ചലച്ചിത്ര പ്രവർത്തകരിൽ പ്രതിധ്വനിക്കുന്ന ഒന്നാണ്.റേയുടെ ചില സംഗീത തീമുകളുടെ ഉപയോഗം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കെട്ടിപ്പടുക്കുന്നതിലും കഥാപാത്രങ്ങൾ കടന്നുപോകുന്നതെന്താണെന്ന് ചിത്രീകരിക്കുന്നതിലും വളരെ നിർണ്ണായകമായിരുന്നു. 'പഥേർ പാഞ്ചാലിയിലെ' പതിഞ്ഞ ഈണത്തിലെ പുല്ലാങ്കുഴൽ സംഗീതം ശാന്തമായ ഗ്രാമീണ ജീവിതത്തെ പുറത്തെടുക്കുന്നു, അതേസമയം, ജൽസാഗറിൽ,  അശുഭകരമായ സിത്താർ ടോണുകൾ ‘ജമീന്ദാരുടെ’ ജീവിതത്തിൽ വരാനിരിക്കുന്ന നാശത്തെ ചിത്രീകരിക്കുന്നു. അല്ലെങ്കിൽ 'തീൻ കന്യയിൽ', വ്യക്തിഗത കഥകൾക്കൊപ്പം വ്യക്തിഗത തീമുകൾ കാണാൻ കഴിയുന്നു. റേ അതിനനുസരിച്ച് ചലച്ചിത്രനിർമ്മാണത്തിനായി സംഗീതം എന്ന ഈ ഘടകം ഉപയോഗിച്ചു.

അതുപോലെ, 'സോനാർ കെല്ലയിൽ', കഥയോടൊപ്പം ഒഴുകുന്ന പ്രാദേശിക ഭാഷയിലെ നാടോടി ഗാനം രാജസ്ഥാനിലെ പാരമ്പര്യവും സംസ്കാരവും വരച്ചുകാട്ടുന്നതിൽ വിജയിച്ചു. 'ജോയ് ബാബ ഫെലുനാഥിൽ', ഏറ്റവും വിഷമകരമായ നിമിഷങ്ങൾ ഭജൻ കൊണ്ടാണ് പ്രേക്ഷകരിൽ അനുഭവവേദ്യമാക്കുന്നത്. അത് വില്ലനായ ‘മച്ലി ബാബ’ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഉയർന്നു വരുന്നു. ആത്മാവിൽ സ്പർശിക്കുന്ന ഭജൻ, വാരണാസിയുടെ ആത്മീയതയുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു. സിനിമ പുരോഗമിക്കുമ്പോൾ പശ്ചാത്തലത്തിൽ ഗസൽ സംഗീതം കേൾക്കാം.

'ഗൂപ്പി ഗൈൻ ഭാഗ ബൈൻ' (ഗൂപ്പിയുടേയും ഭാഗയുടേയും സാഹസങ്ങൾ) അല്ലെങ്കിൽ 'ഹിരക് രജർ ദേശേ' (രത്നങ്ങളുടെ നഗരം) തുടങ്ങിയ സിനിമകളിലെ ആഖ്യാനത്തിന്റെ പ്രധാന ഭാഗമായ സംഗീതം ഉപകരണങ്ങളിൽ ഒതുങ്ങിയില്ല, അവ ആലാപനത്തിലും ശ്രദ്ധനൽകി.

'ചാരുലതയിൽ', രബീന്ദ്രനാഥ ടാഗോറിന്റെ ‘ആമി ചിനി ഗോ ചിനി’ എന്ന ഗാനം ചാരുവിന്റെ ജീവിതത്തിൽ ഒരു സൂക്ഷ്മമായ ബന്ധം അവതരിപ്പിക്കുക എന്ന ലക്ഷ്യം നേടി.

ഒരു ദാർശനികനായ റേയ്ക്ക് അക്കാലത്തെ സംഗീതം അറിയാമെന്ന് മാത്രമല്ല, ഇന്ത്യൻ, പാശ്ചാത്യ സംഗീത ശൈലികൾ തമ്മിലുള്ള അന്തരം കുറയ്ക്കാനും സാധിച്ചിരുന്നു.
Published by: user_57
First published: May 2, 2021, 4:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories