HOME » NEWS » Film » REMEMBERING SPB ON HIS 75TH BIRTH ANNIVERSARY MM

SPB Birth Anniversary | ഇന്ന് ഇതിഹാസ ഗായകൻ എസ്പിബിയുടെ 75-ാം ജന്മവാർഷികം, കാലാതീതനായ സംഗീത പ്രതിഭാസത്തിന് സ്മരണാഞ്ജലി

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് എസ്പിബി കോവിഡ് ബാധിതനായി മരണത്തിന് കീഴടങ്ങിയത്. ജീവിച്ചിരുന്നെങ്കിൽ ഇന്ന് അദ്ദേഹത്തിന്റെ 75-ാം പിറന്നാൾ ആയിരുന്നു

News18 Malayalam | Trending Desk
Updated: June 4, 2021, 1:20 PM IST
SPB Birth Anniversary | ഇന്ന് ഇതിഹാസ ഗായകൻ എസ്പിബിയുടെ 75-ാം ജന്മവാർഷികം, കാലാതീതനായ സംഗീത പ്രതിഭാസത്തിന് സ്മരണാഞ്ജലി
എസ്.പി. ബാലസുബ്രഹ്മണ്യം
  • Share this:


കോറോണ വൈറസ് സംഗീത ലോകത്ത് തീർത്ത വലിയ വിടവാണ് ഇതിഹാസ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റേത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് എസ്പിബി കോവിഡ് ബാധിതനായി മരണത്തിന് കീഴടങ്ങിയത്. ജീവിച്ചിരുന്നെങ്കിൽ ഇന്ന് അദ്ദേഹത്തിന്റെ 75-ാം പിറന്നാൾ ആയിരുന്നു. എന്നാൽ ആരാധകർക്ക് അനശ്വരമായ ഗാനങ്ങൾ അവശേഷിപ്പിച്ചിണ് എസ്പിബി ഇഹലോക വാസം വെടിഞ്ഞത്.

16 ഭാഷകളിലായി 40,000 ത്തിലധികം ഗാനങ്ങൾ എസ്പിബി പാടിയിട്ടുണ്ട്. നാം കുഞ്ഞുനാളിൽ കേട്ട താരാട്ടു പാട്ടുകൾ, പ്രണയിച്ചു തുടങ്ങിയപ്പോൾ കേട്ട മനോഹര പ്രണയ ഗാനങ്ങൾ, പ്രണയം തകർന്നപ്പോൾ കേട്ട വിരഹ ഗാനങ്ങൾ ഇവയിലെല്ലാം എസ്പിബിയുടെ ശബ്ദമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങൾ കാലാതീതമാണെന്നതിൽ സംശയമില്ല.

സംഗീത സദസ്സുകളിലെ അദ്ദേഹത്തിന്റെ നിറഞ്ഞ പുഞ്ചിരി ആരാധകർക്കും മനസ്സിന് സന്തോഷം നൽകിയിരുന്നു. സഹ ഗായകരോടും സംഗീതജ്ഞരോടുമുള്ള പരസ്പര ബഹുമാനവും ആദരവും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. വോയ്‌സ് ഓഫ് ലെജന്റ്സ് എന്ന അദ്ദേഹത്തിന്റെ സംഗീത സദസ്സ് നിരവധി അത്ഭുതകരമായ നിമിഷങ്ങളും അവിസ്മരണീയമായ സംഭവവികാസങ്ങളും നിറഞ്ഞവയായിരുന്നു. ഇന്ന് എസ്പിബിയുടെ ജന്മദിനത്തിൽ ആരാധകർ അദ്ദേഹത്തിന്റെ ഗാനങ്ങൾ കേട്ടും പഴയ മികച്ച സ്റ്റേജ് പ്രകടനങ്ങൾ കണ്ടും ആഘോഷമാക്കും എന്ന് തീർച്ച.

താഴെ കാണുന്ന ഈ വീഡിയോയിൽ എസ്‌പി‌ബി തന്റെ സഹ ഗായിക കെ. എസ്. ചിത്രയോട് ചില തമാശകൾ പറയുന്നത് കാണാം. ചിത്രയെ വളരെ മനോഹരമായി തന്നെ അദ്ദേഹം അനുകരിക്കുന്നതും കാണാം.

Youtube Video


അദ്ദേഹത്തിന്റെ മനോഹരമായ ഗാനങ്ങൾ നമ്മുടെ ഹൃദയത്തെയും മനസ്സിനെയും സ്പർശിക്കും എന്നതിനപ്പുറം സ്റ്റേജിലെ അദ്ദേഹത്തിന്റെ തമാശകൾ ആരാധകരെ ഏറെ ചിരിപ്പിക്കുന്നവയാണ്. വിനയത്തോടെയുള്ള എസ്പിബിയുടെ സംസാരം ആരാധകർക്ക് വലിയ പാഠങ്ങൾ തന്നെയാണ്. വളർന്നുവരുന്ന നിരവധി ഗായകർക്കും സംഗീതസംവിധായകർക്കും എസ്പിബി തീരാനഷ്ടം തന്നെയാണ്. കാരണം യുവഗായകർക്ക് വളരെ മികച്ച ഉപദേശങ്ങൾ നൽകുന്ന വലിയ മനസ്സിന് ഉടമ കൂടിയായിരുന്നു അദ്ദേഹം.

എസ്‌പി‌ബിയുടെ നിഷ്‌കളങ്കമായ സ്നേഹമാണ് എന്നും അദ്ദേഹത്തിന്റെ മഹത്വം വർദ്ധിപ്പിക്കുന്നത്. കുട്ടികളെ പോലെ ഒരിയ്ക്കലും അവസാനിക്കാത്ത ജിഞ്ജാസയാണ് എസ്പിബിയെ സംഗീതലോകത്തെ അതികായനാക്കി മാറ്റിയത്. ജീവിതത്തിലും സംഗീതത്തിലും എന്നും വിദ്യാർത്ഥിയായി ഇരിക്കാനാണ് എസ്പിബി ആഗ്രഹിച്ചത്. ഒരു പിന്നണി ഗായകനെന്ന നിലയിലെ എസ്പിബിയുടെ വിജയത്തിന് പിന്നിലെ രഹസ്യവും ഇത് തന്നെയാണ്.

മുതിർന്ന ഗായകരോട് എന്നും അദ്ദേഹത്തിന് വലിയ ബഹുമാനമായിരുന്നു. യുവ ഗായകരെയും സംഗീതസംവിധായകരെയും പ്രശംസിക്കുന്നതിലും എസ്പിബി മടി കാണിച്ചിരുന്നില്ല. അഞ്ച് പതിറ്റാണ്ടോളം ഹൃദയം കൊണ്ട് പാടുകയും ജീവിക്കുകയും ചെയ്ത എസ്പിബി എന്നും സംഗീത ലോകത്തെ നിത്യ വസന്തമാണ്. പാടി തീരാത്ത പാട്ടു പോലെയാണ് ഇന്നും സംഗീത പ്രേമികൾക്ക് എസ് പി ബാലസുബ്രഹ്മണ്യമെന്ന മഹാ ഗായകൻ.

Keywords: SP Balasubrahmanyam, Birth Anniversary, SPB, Music, എസ്.പി ബാലസുബ്രഹ്മണ്യം, എസ്പിബി, ജന്മവാർഷികം, സംഗീതം

First published: June 4, 2021, 1:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories