'അമ്മ' വിട്ടതിന് അടിച്ചമർത്താൻ ശ്രമിക്കുന്നു: രമ്യാ നമ്പീശൻ
Updated: August 3, 2018, 7:55 PM IST
Updated: August 3, 2018, 7:55 PM IST
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്തുവന്നതിന് ശേഷം അവസരങ്ങൾ ഇല്ലാതാക്കാനും അടിച്ചമർത്താനും ശ്രമം നടക്കുന്നുവെന്ന് നടി രമ്യാ നമ്പീശൻ.
സിനിമയിലെ വനിതാക്കൂട്ടായ്മയായ ഡബ്ല്യൂ.സി.സി പുരുഷന്മാർക്ക് എതിരെയുള്ള സംഘടനയല്ല. ഡബ്ല്യൂ.സി.സി ആർക്കും എതിരെയുള്ള സംഘടനയാവരുതെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ അനുകൂലമായ നിലപാടല്ല പലരിൽ നിന്നുമുണ്ടായത്. നിരുത്തരവാദപരമായ സമീപനം ഉണ്ടായപ്പോഴാണ് അമ്മയിൽ നിന്ന് രാജിവച്ചതെന്നും രമ്യ കൂട്ടിച്ചേർത്തു. കൊച്ചിയില്‍ ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രമ്യ.
'നിരുത്തരവാദ സമീപനം ഉണ്ടായപ്പോഴാണ് അമ്മയില്‍ നിന്ന് രാജിവച്ചത്. എന്ത് പറഞ്ഞാലും പുരുഷന്മാര്ക്ക് എതിരെയാണ് എന്ന് കരുതരുത്, ഞങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ട്. അത് ഞങ്ങള്‍ ചേര്‍ന്ന് പറയുകയാണ്. താരസംഘടനയില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ ചില അരക്ഷിതാവസ്ഥയൊക്കെ വന്നു തുടങ്ങി. ജോലി ഇല്ലാതെയാവുക അടിച്ചമര്‍ത്താന്‍ നോക്കുക, അവള് പ്രശ്നക്കാരിയാണ് അവളെ ഈ സിനിമയിലേക്കെടുക്കേണ്ട എന്ന രീതിയിലുള്ള നീക്കങ്ങളൊക്കെ വന്നുകൊണ്ടിരിക്കുക, ഇതൊക്കെ നടക്കുമ്പോഴും ഞങ്ങള്‍ പറയുന്നത് ഞങ്ങള്‍ക്കൊരു പ്രശ്നമുണ്ട് അത് പരിഹരിച്ചെടുക്കണമെന്നാണ്'- രമ്യ പറഞ്ഞു.
അമ്മയിലെ ഭാരവാഹികളുമായി മുൻനിശ്ചയിച്ച പ്രകാരം ഈ മാസം ഏഴിന് തന്നെ ചർച്ച നടക്കുമെന്നും രമ്യ വ്യക്തമാക്കി.

Loading...
Loading...