നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ പരിശോധിച്ച റിപ്പോര്‍ട്ട് ദിലീപിന് കൈമാറി

കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും

News18 Malayalam | news18-malayalam
Updated: May 22, 2020, 3:23 PM IST
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ പരിശോധിച്ച റിപ്പോര്‍ട്ട് ദിലീപിന് കൈമാറി
ദിലീപ്
  • Share this:
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് പ്രതിയായ ദിലീപിന് കൈമാറി. ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം ഉന്നയിച്ച് അവ വിദഗ്ദ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന് ദിലീപാണ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

നടിയെ അക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ ആധികാരിക ഉറപ്പാക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യത്തിന് അനുമതി നല്‍കിയതോടൊപ്പം കോടതി വിചാരണ നടപടികള്‍ തുടരുകയായിരുന്നു. ദ്യശ്യങ്ങള്‍ സാങ്കേതിക വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. തുടര്‍ന്ന് പരിശോധന നടത്തി റിപ്പോർട്ട് സമര്‍പ്പിച്ചു.

TRENDING:'നല്ല സ്റ്റൈലായി ക്വാറന്റീനിലേക്ക്; ചിത്രം പങ്കുവച്ച് പൃഥ്വിരാജ് [NEWS]COVID 19 | കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ 183 പേർക്ക് രോഗബാധ; 83 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവർ [NEWS]'ലാൽ അന്ന് പൂജപ്പുര ക്രിക്കറ്റ് ടീമിലെ അംഗം'; നടന വിസ്മയത്തിന് ജന്മദിനാശംസകൾ നേർന്ന് ദുബായിൽ നിന്നൊരു സഹപാഠി [NEWS]

എന്നാല്‍ താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ദിലീപ് വീണ്ടും കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് വിശദമായ പരിശോധനക്ക് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ദിലീപിന് കോടതി കൈമാറുകയും ചെയ്തു.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ അവധികള്‍ക്ക് ശേഷം ഈ മാസം 27ന് കേസ് വീണ്ടും പരിഗണിക്കും. അന്നുതന്നെ പുതിയ റിപ്പോര്‍ട്ടും പരിഗണിച്ചേക്കും.

First published: May 22, 2020, 3:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading