ഇന്റർഫേസ് /വാർത്ത /Film / മുംബൈയിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ സഞ്ജയ് ദത്തും കുടുംബവും ദുബായിലേക്ക് മടങ്ങിയതായി റിപ്പോർട്ട്

മുംബൈയിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ സഞ്ജയ് ദത്തും കുടുംബവും ദുബായിലേക്ക് മടങ്ങിയതായി റിപ്പോർട്ട്

Sanjay dutt and family

Sanjay dutt and family

വിവാദമായ പൃഥ്വിരാജ് എന്ന ചിത്രത്തിൽ അക്ഷയ് കുമാർ, മാനുഷി ചില്ലർ എന്നിവർക്കൊപ്പമാണ് സഞ്ജയ് ദത്ത് അഭിനയിക്കുന്നത്.

  • Share this:

മുംബൈയിൽ രണ്ടാഴ്ചയോളം ചെലവിട്ട ശേഷം ബോളിവുഡ് നടൻ സഞ്ജയ് ദത്ത് ദുബായിലേക്ക് മടങ്ങിയതായി റിപ്പോർട്ട്. ക്യാൻസർ ചികിത്സയ്ക്ക് വേണ്ടിയും ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളും കാരണം സഞ്ജയ് ദത്ത് ഇപ്പോൾ ദുബായിലാണ് താമസിക്കുന്നത്. ഭാര്യ മാന്യത, മക്കളായ ഷഹ്‌റാൻ, ഇക്ര എന്നിവരും സഞ്ജയ് ദത്തിനൊപ്പം താമസിക്കുന്നുണ്ട്.

അടുത്തിടെ സഞ്ജയ് ദത്ത് ഇന്ത്യയിലേക്ക് വന്നിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സന്ദർശന ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല. കോവിഡ് കാരണം ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ജോലികൾ നടക്കാത്തതിനാൽ സഞ്ജയ് ദത്ത് അഭിനയിക്കുന്ന സിനിമകളുടെ ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല. അതേസമയം, ഇന്ത്യയിൽ എത്തിയ ശേഷം നാഗ്പൂരിൽ വച്ച് കേന്ദ്ര ഗതാഗതമന്ത്രിയും ബിജെപി നേതാവുമായ നിതിൻ ഗഡ്കരിയെ സഞ്ജയ് ദത്ത് സന്ദർശിച്ചിരുന്നു. ഇത് വെറും സൗഹൃദ സന്ദർശനമാണോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

'ബാബ കാ ദാബ' ഉടമയുടെ പരാതിയെ തുടർന്ന് യൂട്യൂബർ 4.5 ലക്ഷം രൂപ കൈമാറിയെന്ന് പൊലീസ്

കഴിഞ്ഞ അഞ്ചു മാസത്തോളമായി സഞ്ജയ് ദത്ത് കുടുംബസമേതം ദുബായിൽ താമസിക്കുന്നതായി ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ യു എ ഇയിൽ ഗോൾഡൻ വിസ ലഭിച്ചതായി സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹം കുടുംബത്തോടൊപ്പം ഉടൻ ഇന്ത്യയിലേക്ക് മടങ്ങാനുള്ള പദ്ധതിയില്ലെന്നാണ് സൂചന. എന്നാൽ ഇന്ത്യയിൽ ഷൂട്ടിംഗ് പുനരാരംഭിക്കുമ്പോൾ അദ്ദേഹത്തിന് കൂടുതൽ യാത്ര ആവശ്യമായി തീരും.

പിണറായിക്ക് പിന്നിൽ ഫാരിസ് അബൂബക്കർ ഉൾപ്പെടെ നാലംഗ സംഘം; പിണറായിയുടെ പത്രസമ്മേളനം മ്ലേച്ഛം: പി സി ജോർജ്

കെ‌ജി‌എഫ്: ചാപ്റ്റർ 2, പൃഥ്വിരാജ്, ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ എന്നിവയാണ് സഞ്ജയ് ദത്തിന്റെ ഇനി റിലീസ് ചെയ്യാനിരിക്കുന്ന വമ്പൻ പ്രോജക്ടുകൾ. ബ്ലോക്ക്ബസ്റ്ററായ കെ‌ജി‌എഫ്: ചാപ്റ്റർ 1ന്റെ തുടർച്ചയാണ് കെ‌ജി‌എഫ്: ചാപ്റ്റർ 2. കന്നഡ താരം യാഷ്, തമന്ന ഭാട്ടിയ, അനന്ത് നാഗ് എന്നിവരായിരുന്നു ഒന്നാം ഭാഗത്തിലെ പ്രധാന താരങ്ങൾ. നേരത്തെ ജൂലൈ 16നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ റിലീസ് മാറ്റിവയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ പ്രധാന വില്ലൻ വേഷത്തിലാണ് സഞ്ജയ് ദത്ത് എത്തുന്നത്.

വിവാദമായ പൃഥ്വിരാജ് എന്ന ചിത്രത്തിൽ അക്ഷയ് കുമാർ, മാനുഷി ചില്ലർ എന്നിവർക്കൊപ്പമാണ് സഞ്ജയ് ദത്ത് അഭിനയിക്കുന്നത്. സോനു സൂ‍ഡ്, അശുതോഷ് റാണ, സാക്ഷി തൻവർ, മാനവ് വിജ്, ലളിത് തിവാരി എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തും. ഇതിഹാസ ചക്രവർത്തിയായ പൃഥ്വിരാജ് ചൗഹാന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം നിർമിക്കുന്നത് യഷ് രാജ് ഫിലിംസ് ആണ്. ഈ വർഷം ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ എന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, സൊനാക്ഷി സിൻഹ, നോറ ഫത്തേഹി, ശരദ് കെൽക്കർ എന്നിവരോടൊപ്പം സഞ്ജയ് ദത്ത് വെള്ളിത്തിരയിൽ എത്തും. ഓഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

First published:

Tags: Sanjay Dutt, Sanjay Dutt films