• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മറ്റെവിടെ ഈ ഒത്തൊരുമ കാണാനാകും; എല്ലാവർക്കും നന്ദി പറഞ്ഞ് റസൂൽ പൂക്കുട്ടി

news18
Updated: August 23, 2018, 2:08 PM IST
മറ്റെവിടെ ഈ ഒത്തൊരുമ കാണാനാകും; എല്ലാവർക്കും നന്ദി പറഞ്ഞ് റസൂൽ പൂക്കുട്ടി
news18
Updated: August 23, 2018, 2:08 PM IST
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് രാജ്യത്തിനകത്തും പുറത്തും നിന്ന് സഹായങ്ങൾ പ്രവഹിക്കുകയാണ്. ബോളിവുഡ് താരങ്ങളും കേരളത്തെ സഹായിക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ടു വന്നിരുന്നു. ബോളിവുഡിന്റെ സഹായങ്ങളെ ഏകോപിപ്പിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി എത്തിയിരുന്നു. ഇപ്പോഴിതാ കേരളത്തെ സഹായിക്കാൻ കാണിക്കുന്ന മനസിന് നന്ദി അറിയിക്കുകയാണ് റസൂൽ പൂക്കുട്ടി.

മറ്റെവിടെയാണ് ഈ ഒത്തൊരുമ കാണാൻ സാധിക്കുന്നതെന്നും ഇൻക്രെഡിബിൾ ഇന്ത്യ എന്നത് വെറുമൊരു ടാഗ് ലൈൻ അല്ലെന്നും അത് യഥാർഥ ആവേശമാണെന്നും റസൂൽ പൂക്കുട്ടി ട്വിറ്ററിൽ കുറിക്കുന്നു.

അപ്രതീക്ഷിതമായ സഹായങ്ങൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണെന്നും ബച്ചൻ, ആലിയ , ദ നാച്ചേഴ്സ് ഓൺ ഫൗണ്ടേഷൻ എന്നിവർ സമ്മാനമായി നൽകുന്ന സാധനങ്ങൾ സൗജന്യമായി മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നും പൂക്കുട്ടി പറയുന്നു. ജെറ്റ് എയർവേയ്സിനും നരേഷ് ഗോയലിനും നന്ദി ഉണ്ടെന്നും പൂക്കുട്ടി.

റസൂൽ പൂക്കുട്ടിയുടെ നേതൃത്വത്തിലുള്ള റസൂൽ പൂക്കുട്ടി ഫൗണ്ടേഷൻ വഴിയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള സാധനങ്ങൾ അയക്കുന്നത്.
First published: August 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍