നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മലയാളികൾക്ക് ജനതാകർഫ്യൂ മനസിലാകില്ല; ഞായറാഴ്ച ഹർത്താലാണെന്ന് പറയൂ, കൂടുതൽ മദ്യം കരുതട്ടെ; റസൂൽപൂക്കുട്ടി

  മലയാളികൾക്ക് ജനതാകർഫ്യൂ മനസിലാകില്ല; ഞായറാഴ്ച ഹർത്താലാണെന്ന് പറയൂ, കൂടുതൽ മദ്യം കരുതട്ടെ; റസൂൽപൂക്കുട്ടി

  ജനതാ കർഫ്യൂവിൽ മലയാളികളെ ട്രോളി റസൂൽ പൂക്കുട്ടി.

  Resul Pookutty

  Resul Pookutty

  • Share this:
   രാജ്യത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് 19 പ്രതിസന്ധിയെ കുറിച്ച് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം മാർച്ച് 22 ന് രാവിലെ 7 മുതൽ രാത്രി 9 വരെ എല്ലാവരോടും ജനത കർഫ്യൂ ആചരിക്കാൻ ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി  പ്രമുഖരുൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

   എന്നാൽ ജനത കർഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ഇതിൽ മലയാളികളായിരുന്നു മുന്നിൽ. ഇപ്പോഴിതാ ജനതാ കർഫ്യൂവിൽ മലയാളികളെ ട്രോളി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി. മലയാളികൾക്ക് ജനതാ കർഫ്യൂ എന്താണെന്ന് മനസിലാകണമെന്നില്ലെന്നും അതിനാൽ ഞായറാഴ്ച ഹർത്താലാണെന്ന് പറയണമെന്ന് റസൂൽപൂക്കുട്ടി പറയുന്നു.

   You may also like:COVID 19| ജനതാ കര്‍ഫ്യൂവിന് പിന്തുണ; ഞായറാഴ്ച സംസ്ഥാനത്ത് ബസ് സര്‍വീസ് ഇല്ല
   [NEWS]
   കോവിഡ്: കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി തമിഴ്നാട്
   [PHOTO]
   COVID 19| ലക്ഷണങ്ങളുമായി പോയാലും ചികിത്സിക്കുന്നില്ല; മലേഷ്യയിൽ കുടുങ്ങി മലയാളി വിദ്യാർത്ഥികൾ
   [NEWS]


   അതുകൊണ്ട് കൂടുതൽ മദ്യം കരുതാൻ അവരെ അനുവദിക്കണമെന്നും അദ്ദേഹം പരിഹസിക്കുന്നു. ട്വിറ്ററിലൂടെയാണ് പൂക്കുട്ടിയുടെ പരിഹാസം. പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂ ആഹ്വാനത്തെ പിന്തുണച്ചാണ് റസൂല്‍പൂക്കുട്ടി രംഗത്തെത്തിയത്.

   പ്രിയപ്പെട്ട #PMO ജനത കർഫ്യൂ എന്ന് പറഞ്ഞാൽ മലയാളികൾക്ക് മനസിലാവില്ല. ഞായറാഴ്ച ഹർത്താലാണെന്ന് അവരോട് പറയൂ. കൂടുതൽ മദ്യം കരുതാൻ അവരെ അനുവദിക്കൂ- എന്നാണ് പൂക്കുട്ടിയുടെ ട്വീറ്റ്.

   Published by:Gowthamy GG
   First published: