നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ‌SushantSingh Rajput| സുശാന്തിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്; ജൂൺ എട്ടിന് ശേഷം റിയ സുശാന്തിന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതായി കണ്ടെത്തൽ

    ‌SushantSingh Rajput| സുശാന്തിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്; ജൂൺ എട്ടിന് ശേഷം റിയ സുശാന്തിന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതായി കണ്ടെത്തൽ

    ജൂൺ 8 മുതൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ ജൂൺ 14 വരെ റിയയും സുശാന്തും തമ്മിൽ സംഭാഷണം നടന്നിട്ടില്ലെന്നും ഫോൺ രേഖകൾ സൂചിപ്പിക്കുന്നു.

    sushant and rhea

    sushant and rhea

    • Share this:
      ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. സുശാന്തിന്റെ കാമുകി റിയ ചക്രബർത്തി ജൂൺ എട്ടിന് ശേഷം സുശാന്തിന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തിരുന്നതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട കോൾ റെക്കോർഡ്സ് സിഎൻഎൻ ന്യൂസ് 18നു ലഭിച്ചു.

      സുശാന്തിന്റെ കാൾ റെക്കോർഡ് ആണ് പുറത്തു വന്നിരിക്കുന്നത്.
      ജൂൺ 8 മുതൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ ജൂൺ 14 വരെ റിയയും സുശാന്തും തമ്മിൽ സംഭാഷണം നടന്നിട്ടില്ലെന്നും ഫോൺ രേഖകൾ സൂചിപ്പിക്കുന്നു. സുശാന്ത് റിയയെ വിളിക്കാൻ ശ്രമിച്ചിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു.
      TRENDING:പീഡനത്തിനിരയായ 12 വയസുകാരി ഗുരുതരാവസ്ഥയിൽ; പലതവണ കുത്തേറ്റതായി കണ്ടെത്തൽ
      [PHOTO]
      TV Actor Sameer Sharma| ടെലിവിഷൻ താരം സമീർ ശർമയെ മരിച്ചനിലയിൽ കണ്ടെത്തി
      [NEWS]
      നിരക്കുകളിൽ മാറ്റമില്ല; റിപ്പോ നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ 3.3 ശതമാനത്തിലും തുടരും
      [NEWS]


      ജൂൺ എട്ടിനാണ് സുശാന്തിന്റെ മുൻ മാനേജറായ ദിഷ സാലിയൻ ആത്മഹത്യ ചെയ്തത്. ഇതിനു പിന്നാലെ റിയ സുശാന്തിനെ ഒഴിവാക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന സൂചനകൾ. രണ്ട് മരണങ്ങളും തമ്മില്‍ ബന്ധമുള്ളതായി നേരത്തെ സംശയങ്ങൾ ഉയര്‍ന്നിരുന്നു. മുംബൈയിലെ അപ്പാർട്ട്മെന്റിന്റെ 14ാം നിലയിൽ നിന്ന് ചാടിയാണ് ദിഷ ആത്മഹത്യ ചെയ്തത്.





      സുശാന്തിന്റെ മരണത്തിൽ റിയയ്ക്ക് പങ്കുള്ളതായാണ് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണം. റിയയ്ക്കും കുടുംബാംഗങ്ങള്‍ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് സുശാന്തിന്റെ അച്ഛൻ പരാതി നൽകിയിരിക്കുന്നത്.

      റിയ സുശാന്തിനെ മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്തതായും പരാതിയിൽ ആരോപിക്കുന്നു. അതേസമയം സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ് നൽകിയിരിക്കുകയാണ്.
      Published by:Gowthamy GG
      First published:
      )}