• HOME
  • »
  • NEWS
  • »
  • film
  • »
  • Sushant Singh Rajput| റിയ വിളിച്ചവരുടെ കൂട്ടത്തിൽ ആമിർഖാനും; റിയയ്ക്ക് ആമിറിന്റെ മൂന്ന് എസ്എംഎസുകൾ

Sushant Singh Rajput| റിയ വിളിച്ചവരുടെ കൂട്ടത്തിൽ ആമിർഖാനും; റിയയ്ക്ക് ആമിറിന്റെ മൂന്ന് എസ്എംഎസുകൾ

ബോളിവുഡ് സൂപ്പർ താരം ആമിർഖാൻ, ശ്രദ്ധകപൂർ, രാകുൽ പ്രീത് സിംഗ്, ആദിത്യ റോയ് കപൂർ, റാണാ ദഗുബാട്ടി, സണ്ണി സിംഗ്, അന്തരിച്ച ഡാൻസ് മാസ്റ്റർ സരോജ് ഖാൻ എന്നിവരെ റിയ വിളിച്ചതായി ഫോൺ രേഖകൾ വ്യക്തമാക്കുന്നുണ്ട്.

aamir, rhea

aamir, rhea

  • Share this:
    ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. താരത്തിന്‌‍റെ കാമുകി റിയ ചക്രബർത്തിയും കുടുംബവുമാണ് സംശയത്തിന്റെ നിഴലിലുള്ളത്. സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിക്കുകയാണ്.

    ഇപ്പോഴിതാ റിയയുടെ ഫോൺ വിളിയുടെ കൂടുതല്‍ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നു. സിനിമാ രംഗത്തു നിന്നുള്ള നിരവധി പ്രമുഖരെ റിയ വിളിച്ചിട്ടുണ്ടെന്ന് ഫോൺ രേഖകൾ വ്യക്തമാക്കുന്നുണ്ട്. ബോളിവുഡ് സൂപ്പർ താരം ആമിർഖാൻ, ശ്രദ്ധകപൂർ, രാകുൽ പ്രീത് സിംഗ്, ആദിത്യ റോയ് കപൂർ, റാണാ ദഗുബാട്ടി, സണ്ണി സിംഗ്, അന്തരിച്ച ഡാൻസ് മാസ്റ്റർ സരോജ് ഖാൻ എന്നിവരെ റിയ വിളിച്ചതായി ഫോൺ രേഖകൾ വ്യക്തമാക്കുന്നുണ്ട്.

    ആമിർഖാനെ ഒരു തവണയാണ് റിയ വിളിച്ചത്. മൂന്ന് സന്ദേശങ്ങൾ ആമിർഖാൻ റിയയ്ക്ക് അയച്ചിട്ടുണ്ട്. കോൾ ഡീറ്റെയ്‍ൽസ് റെക്കോർഡിലുള്ള നമ്പർ ആമിർഖാന്റേതാണെന്ന് ബോളിവുഡ് വൃത്തങ്ങൾ ഐഎഎൻഎസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

    സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഖാൻ ത്രയങ്ങൾ ഇതുവരെ ഒരു വാക്കു പോലും പ്രതികരിച്ചിരുന്നില്ല. ഇതിനിടെയാണ് ആമിർഖാന്റെ നമ്പർ റിയ ആമിറിനെ വിളിച്ചതിന്റെ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
    TRENDING:Sushant Singh Rajput case | 'തൂങ്ങിനിൽക്കുന്ന നിലയിൽ സുശാന്തിന്‍റെ ശരീരം കണ്ടിട്ടില്ല': മുംബൈ പൊലീസിനെതിരെ കുടുംബം
    [PHOTO]
    Sushant Singh Rajput| റിയ ചക്രബർത്തിയുടെ നമ്പരെന്ന് പ്രചരണം; മുംബൈ സ്വദേശിയുടെ ഫോണിൽ അസഭ്യവർഷവും ഭീഷണിയും
    [NEWS]
    മാസ്ക് ധരിച്ചില്ല; ചോദ്യം ചെയ്ത പൊലീസുകാരിയുമായി തർക്കിച്ച് രവീന്ദ്ര ജഡേജയുടെ ഭാര്യ[PHOTO]

    രാകുൽ പ്രീതിനെ റിയ 30 തവണ വിളിച്ചിട്ടുണ്ട്. രാകുൽ പ്രീത് സിംഗ് റിയയെ 14 തവണ വിളിച്ചു. ഇരുവരും തമ്മിൽ രണ്ട് മെസേജുകളും അയച്ചിട്ടുണ്ട്. ആഷിഖ്വി2 താരം ആദിത്യ റോയ് കപൂറിനെ റിയ 16 തവണ വിളിച്ചു. ഏഴ് തവണ ആദിത്യ റോയ് കപൂർ റിയയെ വിളിച്ചിട്ടുണ്ട്.

    ശ്രദ്ധ കപൂറിനെ റിയ മൂന്ന് തവണയും ശ്രദ്ധ റിയയെ രണ്ട് തഴണയും വിളിച്ചതായി വ്യക്തമാണ്. സണ്ണി സിംഗിനെ ഏഴ് തവണയാണ് റിയ വിളിച്ചത്. നാല് തവണ സണ്ണി സിംഗ് റിയയെ വിളിച്ചിട്ടുണ്ട്.

    കഴിഞ്ഞ മാസം അന്തരിച്ച ഡാൻസ് മാസ്റ്റർ സരോജ് ഖാനെയും റിയ വിളിച്ചിരുന്നു. മൂന്ന തവണയാണ് റിയ സരോജ് ഖാനെ വിളിച്ചത്. സരോജ് ഖാൻ രണ്ട് തവണ റിയയെ വിളിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ ഒരു എസ്എംഎസും അയച്ചിട്ടുണ്ട്.



    റിയ മഹേഷ് ഭട്ടിനെ വിളിച്ചതിന്റെ വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ജനുവരിയിൽ 16 തവണയാണ് ഇരുവരും പരസ്പരം വിളിച്ചത്. ഒമ്പത് തവണ റിയയും ഏഴ് തവണ മഹേഷ് ഭട്ടും വിളിച്ചതായി രേഖകൾ വ്യക്തമാക്കുന്നു.

    സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. എൻഫോഴ്സ്മെൻറ് രണ്ട തവണ റിയയുടെ മൊഴി രേഖപ്പെടുത്തി. റിയയുടെ സഹോദരൻ ഷോവിക്, അച്ഛൻ ഇന്ദ്രജിത് എന്നിവരുടെ മൊഴി ഓരോ തവണയും റിയയുടെ മുൻ മാനേജർ ശ്രുതി മോദിയുടെ മൊഴി മൂന്ന് തവണയും എൻ ഫോഴ്സ്മെന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

    കൂടാതെ സുശാന്തിന്റെ വീടിന്റെ മാനേജർ സാമുവൽ മിരാണ്ടയുടെ മൊഴി രണ്ട് തവണയുംറിയയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് റിതേഷ് ഷാ, സുശാന്തിന്റെ ചാർട്ടേഡ് അക്കൗണ്ടൻറ് സന്ദീപ് ശ്രീധർ, സുശാന്തിൻരെ സഹോദരി മിതു സിംഗ് എന്നിവരുടെ മൊഴിയും എൻഫോഴ്സ് മെന്റ് രേഖപ്പെടുത്തി.
    Published by:Gowthamy GG
    First published: