• HOME
  • »
  • NEWS
  • »
  • film
  • »
  • നടന്മാരുടെ വാട്സാപ്പ് സന്ദേശം പുറത്ത്

നടന്മാരുടെ വാട്സാപ്പ് സന്ദേശം പുറത്ത്

  • Last Updated :
  • Share this:
    ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ അമ്മയിലെ ഭിന്നത രൂക്ഷമാവുന്നു. അമ്മയിൽ അംഗമായ നടന്മാർ പങ്കു വച്ച വാട്സാപ്പ് സന്ദേശങ്ങൾ പുറത്തു വന്നിരിക്കുകയാണിപ്പോൾ. സിദ്ദിഖിന്റെതു അമ്മയുടെ ഔദ്യോഗിക നിലപാടല്ലെന്നു ബാബുരാജ്. വാർത്ത സമ്മേളനം നടത്തിയതു ആരുടെ അനുമതിയോടെയെന്നും ബാബുരാജ് ചോദിക്കുന്നു.



    "ഇന്നലെ നടന്ന സംഭവങ്ങൾ ആരുടെ അറിവോടെയാണ് എന്നു അറിവില്ല. അമ്മയുടെ നിലപാടു എന്ന നിലയിൽ ഇടവേള ബാബു ഒരു സന്ദേശം മാത്രമേ അയച്ചുള്ളൂ. അതാരുടെ നിലപാടാണ്? നമ്മൾ കുറച്ചു പേരു വിളിച്ചാലും മാധ്യമങ്ങൾ വരും. രണ്ടഭിപ്രായത്തിലേക്കു പോകണ്ട" ബാബുരാജ് പറയുന്നു. കേരളത്തിനു പുറത്തു അമ്മക്കുള്ളിലെ സുഖകരമല്ലാത്ത വാർത്ത പരക്കുന്നതിൽ ബാബുരാജ് തന്റെ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

    കെ.പി.എ.സി ലളിതയ്ക്കെതിരെ പ്രതിഷേധം ശക്തം; പ്രതികരണങ്ങൾ രൂക്ഷം

    അമ്മയിൽ ഗുണ്ടായിസം അനുവദിക്കയില്ലെന്നാണു ട്രെഷററായ ജഗദീഷിന്റെ കമന്റ്. "ഭീഷണിയുടെ സ്വരം ഇനി അമ്മയിൽ വിലപ്പോവില്ല. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകണം. ആരെങ്കിലും ഗുണ്ടായിസം കാണിച്ചു, ഭീഷണിപ്പെടുത്തി, എക്സിക്യൂട്ടീവ് കമ്മിറ്റിയെ വരിധിക്കു നിർത്താമെന്നു കരുതുന്നെങ്കിൽ അതു നടക്കില്ല," താൻ പ്രസിഡന്റിന്റെ അറിവോടെയാണ് പത്രകുറിപ്പിറക്കിയതെന്നും അദ്ദേഹം പറയുന്നു.

    സംഘടനയ്ക്കുള്ളിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങൾ പുറത്തു വരുന്നതിൽ പ്രസിഡന്റ് മോഹൻലാൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടൻ ജഗദീഷ് പത്രകുറിപ്പിറക്കിയതിനു തൊട്ടു പിന്നാലെയാണു സിദ്ധിഖ് വാർത്താ സമ്മേളനം വിളിച്ചു ചേർത്തത്‌. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു സിദ്ധിഖ് പോലീസിന് നൽകിയ മൊഴി അനുസരിച്ചു ദിലീപ് നടിക്കു അവസരങ്ങൾ നിഷേധിച്ചിരുന്നു എന്നതു തനിക്കറിയാമെന്നാണു പറഞ്ഞിരിക്കുന്നത്.

    First published: