Rima Kallingal| യമുനയായി ഒഴുകി റിമയും കൂട്ടുകാരികളും; ശ്രദ്ധേയമായി റിമ ഒരുക്കിയ നൃത്ത ശിൽപ്പം
റിമയും സന്തോഷ് മാധവും ചേർന്നാണ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്.

Image:Instagram
- News18 Malayalam
- Last Updated: August 29, 2020, 11:40 AM IST
നടിയും നർത്തകിയുമായ റിമ കല്ലിങ്കൽ ഒരുക്കിയ നൃത്തം ശിൽപ്പം യമുന ശ്രദ്ധേയമാകുന്നു. റിമയും സന്തോഷ് മാധവും ചേർന്നാണ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്.
റിമയുടെ ഉടമസ്ഥതയിലുള്ള മാമാങ്കമാണ് നൃത്തശിൽപ്പം അവതരിപ്പിച്ചിരിക്കുന്നത്. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളെ നിലനിർത്തുന്ന ജീവശക്തിയായ നദികളെ സംരക്ഷിക്കുന്നതിനെ കുറിച്ചാണ് നൃത്തം. ശ്രീവത്സൻ ജെ മേനോനാണ് സംഗീത സംവിധാനവും ആലാപനവും. അദ്വൈത ദാസയുടേതാണ് വരികൾ. ബിനു പണിക്കരാണ് നിർമാതാവ്. പ്രതാപ് നായരാണ് നൃത്തശിൽപ്പത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
നൃത്താവതരണത്തിന്റെ ചിത്രീകരണ വീഡിയോ റിമ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ശാന്തസുന്ദരമായി ഒഴുകുന്ന നദിയുടെ ചലനം പോലെയാണ് നൃത്താവതരണവും. ഏഴ് മിനുട്ട് ദൈർഘ്യമുള്ള വീഡിയോ ഒരു ദിവസം കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
റിമയുടെ ഉടമസ്ഥതയിലുള്ള മാമാങ്കമാണ് നൃത്തശിൽപ്പം അവതരിപ്പിച്ചിരിക്കുന്നത്. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളെ നിലനിർത്തുന്ന ജീവശക്തിയായ നദികളെ സംരക്ഷിക്കുന്നതിനെ കുറിച്ചാണ് നൃത്തം.