• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇരകളല്ല, വേട്ടക്കാർ തന്നെയാണ് കുറ്റക്കാർ; മമ്തക്ക് മറുപടിയുമായി റിമ കല്ലിങ്കൽ

News18 Malayalam
Updated: July 20, 2018, 2:49 PM IST
ഇരകളല്ല, വേട്ടക്കാർ തന്നെയാണ് കുറ്റക്കാർ; മമ്തക്ക് മറുപടിയുമായി റിമ കല്ലിങ്കൽ
News18 Malayalam
Updated: July 20, 2018, 2:49 PM IST
തിരുവനന്തപുരം: സ്ത്രീകൾ‌ ലൈംഗികമായി ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ അതിന് അവർ കൂടി കാരണക്കാരാണെന്ന നടി മമ്താ മോഹൻദാസിന്റെ വാക്കുകള്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍. ഇരകളെ ഉത്തരവാദികളാക്കുന്ന മമ്തയുടെ നിലപാടിനെ വിമര്‍ശിച്ച റിമ, സ്ത്രീകള്‍ നേരിടുന്ന എല്ലാവിധ ആക്രമണങ്ങളുടെയും ഉത്തരവാദി വേട്ടക്കാരന്‍ തന്നെയാണെന്നും തന്റെ ഫേസ് ബുക്കില്‍ കുറിച്ചു.

'പ്രിയപ്പെട്ട മമ്ത മോഹന്‍ദാസ്, പലവിധ ലൈംഗിക ആക്രമണങ്ങള്‍ക്ക് വിധേയാരായിട്ടുള്ള എന്റെ സഹോദരി സഹോദരന്മാരെ, എൽ.ജി.ബി.ടി.ക്യു സമൂഹത്തില്‍പ്പെട്ടവരെ നിങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ക്കൊന്നും ഉത്തരവാദികള്‍ നിങ്ങളല്ല, അതിലെ വേട്ടക്കാര്‍ തന്നെയാണ് ഉത്തരവാദികള്‍. ഇത്തരം സംഭവങ്ങളെ ലഘൂകരിക്കുന്ന സമൂഹവും ഉത്തരവാദികളാണ്. തെറ്റായ ആളുകളെ സംരക്ഷിക്കുന്ന ലോകവും അതില്‍ ഉത്തരവാദികളാണ്. മറ്റുള്ളവരുടെ പ്രവര്‍ത്തികളോര്‍ത്ത് നിങ്ങള്‍ക്ക് കുറ്റബോധം തോന്നേണ്ടതില്ല. തുറന്നു പറയുന്നത് തുടരുക, ഒറ്റക്കെട്ടായി എഴുന്നേറ്റ് നില്‍ക്കുക. അവഗണനയുടെയും നിശബ്ദതയുടെയും മതിലുകള്‍ തകര്‍ക്കുക'- റിമ കുറിച്ചു.


വനിതാ കൂട്ടായ്മയുടെ ആവശ്യകത തന്നെ ചോദ്യം ചെയ്തായിരുന്നു നേരത്തെ മമ്തയുടെ വാക്കുകള്‍ പുറത്തുവന്നത്. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡബ്ല്യു.സി.സി പോലൊരു സംഘടനയുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ലെന്ന് അവർ ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലും വിഭിന്നമായ നിലപാടുകളായിരുന്നു മമ്തയുടേത്. കാണാന്‍ ഭംഗിയുള്ള പെണ്‍കുട്ടികളാണ് കൂടുതലായും ആക്രമിക്കപ്പെടുന്നത്. കാണാന്‍ ഭംഗിയുള്ള, സെല്‍ഫ് അവെയര്‍ ആയിട്ടുള്ള സ്വതന്ത്രയായ ഒരു സ്ത്രീക്ക് അതിജീവിക്കാനും ശക്തയായി നിലകൊള്ളാനും വലിയ ബുദ്ധിമുട്ടാണ്. ശരാശരി ഭംഗിയുള്ള സ്ത്രീകള്‍ക്ക് റിലേഷൻഷിപ്പുകളിലും പ്രൊഫഷണിലുമെല്ലാം കാര്യങ്ങള്‍ എളുപ്പമാണെന്നും മമ്ത അഭിപ്രായപ്പെട്ടിരുന്നു.

 
First published: July 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...