Rimi Tomy | എന്റെ മുഖത്ത് ശരിക്കുമൊന്ന് നോക്കിയേ; ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ ഷൂട്ടിംഗ് വീഡിയോയുമായി റിമി ടോമി

മേക്കപ്പ് ഇടുന്നതിനു മുൻപും അണിഞ്ഞൊരുങ്ങിയ ശേഷവുമുള്ള മാറ്റമാണ് ഈ വീഡിയോയിൽ റിമി ഹൈലൈറ്റ് ചെയ്യുന്നത്

News18 Malayalam | news18-malayalam
Updated: June 27, 2020, 10:34 PM IST
Rimi Tomy | എന്റെ മുഖത്ത് ശരിക്കുമൊന്ന് നോക്കിയേ; ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ ഷൂട്ടിംഗ് വീഡിയോയുമായി റിമി ടോമി
റിമി ടോമി
  • Share this:
ലോക്ക്ഡൗൺ നാളുകൾ വളരെ ക്രിയാത്മകമായി ഉപയോഗിച്ചതിന്റെ ക്രെഡിറ്റ് റിമി ടോമിക്കുണ്ട്. പലരും ദിവസങ്ങളോളം എങ്ങും പോകാതെ നാലുചുവരുകൾക്കുള്ളിൽ എങ്ങനെ സമയം തള്ളിനീക്കുമെന്നു കരുതിയപ്പോൾ, ഓരോ ദിവസവും എത്ര മനോഹരമായി ചിലവിടാമെന്ന് റിമി തന്റെ ഓരോ പോസ്റ്റിലൂടെയും പ്രേക്ഷകരോട് സംവദിച്ചു.

ഈ കാലയളവിലാണ് റിമി യൂട്യൂബ് ചാനൽ തുടങ്ങിയത്. റിമി ഒരു നല്ല പാചക വിദഗ്ധ കൂടിയാണെന്ന് തെളിഞ്ഞതും ഈ സമയത്താണ്. തനിനാടൻ ഭക്ഷണം ഉണ്ടാക്കി കണ്ടിരിക്കുന്നവരുടെ വായിലൂടെ പോലും റിമി കപ്പലോടിച്ചു.

അതുപോലെ തന്നെ റിമിയുടെ വ്യായാമ ചിട്ടകൾ, വണ്ണം കുറയ്ക്കാൻ അവലംബിച്ച മാർഗ്ഗങ്ങൾ എന്നിവയെപ്പറ്റിയുള്ള വീഡിയോകളും സ്വീകാര്യത നേടി. കൃത്യമായ ഭക്ഷണ ക്രമീകരണവും ചിട്ടയായ വ്യായാമവുമാണ് റിമിയുടെ ആരോഗ്യത്തിന്റെ രഹസ്യം.

ഇപ്പോൾ ലോക്ക്ഡൗൺ മാറിയ ശേഷം ആദ്യ ഷൂട്ടിങ്ങിന്റെ വിശേഷവുമായി റിമി എത്തുന്നു. ഒപ്പം നടി സ്വാസികയുമുണ്ട്. മേക്കപ്പ് ഇടുന്നതിനു മുൻപും അണിഞ്ഞൊരുങ്ങിയ ശേഷവുമുള്ള മാറ്റമാണ് ഈ വീഡിയോയിൽ റിമി ഹൈലൈറ്റ് ചെയ്യുന്നത്.



ഒരു ടി.വി. ചാനൽ പരിപാടിക്കുവേണ്ടി നടത്തിയ ഷൂട്ടിംഗിന്റെ ഇടയിൽ റിമി തനിക്ക് വേണ്ടി പകർത്തിയ രംഗങ്ങളാണ് വീഡിയോയിൽ.
First published: June 27, 2020, 10:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading