ഗായികയും അവതാരകയും നടിയുമായ റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്സ് കിഴക്കൂടൻ രണ്ടാമത് വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് റിമിയും റോയ്സും വിവാഹമോചനം നേടിയത്. വിവാഹ നിശ്ചയത്തിന്റെ ക്ഷണക്കത്ത് സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. റോയ്സിന്റെ പുതിയ വധു സോണിയ ആണെന്നും ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഈ മാസം 22 ന് തൃശൂരില്‍ വച്ച് നടക്കും എന്നും ക്ഷണക്കത്തില്‍ സൂചിപ്പിക്കുന്നു.
2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹമോചനം നേടിയത്. ഇരുവരും ഇതിനു മുന്‍പേ തന്നെ പിരിഞ്ഞു താമസിക്കുകയായിരുന്നതായി വാർത്തകൾ വന്നിരുന്നു. ഇരുവരുടെയും പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടന്നത്. ഭാര്യഭര്ത്താക്കന്മാരായി ജീവിച്ചെങ്കിലും റിമിയ്ക്ക് കരിയര്‍ തന്നെയാണ് വലുതെന്നും റോയിസ് നേരത്തെ പ്രതികരിച്ചിരുന്നു. കൂടാതെ റിമി മൂലം തനിക്ക് ഒരുപാട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരിക്കലും പൊരുത്തപ്പെടാത്ത ദാമ്പത്യമായിരുന്നു തങ്ങളുടേതെന്നും നേരത്തെ റോയ്സ് പ്രതികരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.