• HOME
  • »
  • NEWS
  • »
  • film
  • »
  • Kantara | 'കാന്താര' രണ്ടാം ഭാഗം' കുലദൈവത്തിന്റെ അനുമതി തേടി ഋഷഭ് ഷെട്ടി എത്തിയെന്ന് സൂചന

Kantara | 'കാന്താര' രണ്ടാം ഭാഗം' കുലദൈവത്തിന്റെ അനുമതി തേടി ഋഷഭ് ഷെട്ടി എത്തിയെന്ന് സൂചന

മംഗലാപുരത്ത് പഞ്ചുരുളി സേവ ആരംഭിച്ചുകൊള്ളാൻ നടൻ ഋഷഭ് ഷെട്ടി നിർദേശം നൽകിയതായി വിവരം

  • Share this:

    ആരാധകർ ഏറ്റെടുത്തു വിജയിപ്പിച്ച കാന്താര (Kantara movie) സിനിമയുടെ രണ്ടാം ഭാഗം വരുന്നു. ഋഷഭ് ഷെട്ടി (Rishabh Shetty) നായകനായ ചിത്രം ഒന്നിലേറെ ഭാഷകളിലൂടെ സൂപ്പർ ഹിറ്റായി മാറിക്കഴിഞ്ഞു. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണമില്ലെങ്കിലും ഇതേക്കുറിച്ച് ‘ദൈവ നർത്തക’യുടെ വിശദീകരണം എത്തിക്കഴിഞ്ഞു. ഉമേഷ് ഗന്ധകാട് എന്ന ‘ദൈവ നർത്തക’ നൽകുന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. കാന്താര രണ്ടാം ഭാഗത്തിനായി കുലദൈവം സമ്മതം നൽകി എന്ന് ഇദ്ദേഹം പറഞ്ഞു.

    ‘ഋഷഭ് ഷെട്ടി ഞങ്ങളോട് മംഗലാപുരത്ത് പഞ്ചുരുളി സേവ ആരംഭിച്ചുകൊള്ളാൻ പറഞ്ഞു. ബന്ദലെയിൽ സ്ഥിതി ചെയ്യുന്ന മഡിവളബെട്ടു ക്ഷേത്രത്തിൽ ഞാൻ സേവ നടത്തി. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ല എന്നും ഇദ്ദേഹം പറഞ്ഞു. ‘ദൈവ നർത്തക’ ആയാൽ, താനല്ല, കുലദൈവമാണ് സംസാരിക്കുക എന്ന് ഇദ്ദേഹം വ്യക്തമാക്കി.

    Also read: ‘കാന്താരാ എന്റെ ഏറ്റവും വലിയ സിനിമ’; ‘ലോ ബജറ്റ്’ ചിത്രമെന്ന് വിളിച്ച് ആക്ഷേപിച്ചവരോട് ഋഷബ് ഷെട്ടി

    ‘ദൈവ നർത്തക’ രൂപത്തിൽ ആയിരുന്നപ്പോൾ ദൈവത്തിന്റെ അനുമതി ലഭിച്ചു എന്നാണ് ഇദ്ദേഹത്തിന്റെ ഭാഷ്യം. വളരെ ശ്രദ്ധയോടെ തുടർഭാഗം നിർമ്മിക്കാനും, തീർത്ഥാടന കേന്ദ്രത്തിന്റെ കാര്യസ്ഥനായ ബി.ജെ.പി രാജ്യസഭാംഗമായ ഡോ.വീരേന്ദ്ര ഹെഗ്‌ഡെയെ കാണാനും ദൈവം നിർദ്ദേശിച്ചുവത്രേ. ഷെട്ടിയോട് അന്നപ്പ പഞ്ചുരുളി ദേവന്റെ മുമ്പാകെ പ്രാർത്ഥിക്കാൻ ദൈവം ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഇദ്ദേഹം പറഞ്ഞു.

    കാന്താര സിനിമയിലെ ശിവ എന്ന വേഷമാണ് ഋഷഭ് ഷെട്ടി അവതരിപ്പിച്ചത്. അത്തരമൊരു വേഷം ചെയ്യുക എന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ്. രണ്ടാം ലോക്ക്ഡൗൺ നാളുകളിലാണ് ‘കാന്താര’ സിനിമയുടെ ഐഡിയ ഉണ്ടായത്. കുന്ദാപുര എന്ന കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് ചിത്രീകരണം നടന്നത് എന്ന് ഋഷഭ് ഷെട്ടി പറയുകയുണ്ടായി.

    കാന്താരയിലെ ക്ലൈമാക്സ് രംഗം പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതാണ് എന്ന് ഋഷഭ് ഷെട്ടി. 1990കളുടെ അവസാനം നാട്ടിലെ തിയേറ്ററുകൾ പടിഞ്ഞാറൻ സിനിമയുടെ സ്വാധീനത്തിലായിരുന്നു. എന്നാലിപ്പോൾ അവർ പ്രാദേശിക സംസ്കാരം ഉൾക്കൊള്ളുന്നു. വൈവിധ്യങ്ങൾക്ക് ആവശ്യമായ ചടുലതയും നൽകിയതിനാൽ അത് പ്രേക്ഷകർ അംഗീകരിക്കാനും തുടങ്ങി എന്ന് ഋഷഭ്.

    Summary: The sequel to Kantara, the Kannada super blockbuster that sent waves across states, is currently being worked on by Rishabh Shetty. When asked about the planned sequel, a ‘daiva nartaka’ said he couldn’t reveal anything more than the movie has a second half. Shiva, who is the movie’s main character, is portrayed by Rishab Shetty

    Published by:user_57
    First published: