തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള സംസ്ഥാന ഡോക്യുമെന്ററി ഷോർട് ഫിലിം ഫെസ്റ്റിവലിൽ ശ്രീകുമാരൻ തമ്പിയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ഞായറാഴ്ച പ്രദർശിപ്പിക്കും.
അമ്പത്തൊന്നു മിനിറ്റ് ദൈർഘ്യമുള്ള "ഋതുരാഗം" എന്ന ഡോക്യുമെന്ററിയാണ് ഇന്ന് പ്രദർശിപ്പിക്കുക. ശ്രീകുമാരൻ തമ്പിയുടെ ജീവിതം ആസ്പദമാക്കി അക്കാദമി നിർമിച്ചതാണ് ഡോക്യുമെന്ററി.
രാത്രി ഏഴരയ്ക്ക് കൈരളി കോംപ്ലക്സിലെ ശ്രീ തിയറ്ററിലാണ് ഡോക്യുമെന്ററി പ്രദർശനം. ചിറയിൻകീഴ് രാധാകൃഷ്ണൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണൻ ആണ്.
ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
ചലചിത്രഅക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള സംസ്ഥാന ഡോക്കുമെന്ററി ഫെസ്റ്റിവൽ ഇന്നലെ ആരംഭിച്ചു ( 21 ജൂൺ )നാളെ (23.6. 2019 .Sunday)രാത്രി ഏഴ് മുപ്പതിന് കൈരളി കോംപ്ലെക്സിലെ ശ്രീ തീയേറ്ററിൽ അക്കാദമി എന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച അമ്പത്തൊന്നു മിനിറ്റ് ദൈർഘ്യമുള്ള "ഋതുരാഗം" എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും . സംവിധാനം . ചിറയിൻകീഴ് രാധാകൃഷ്ണൻ ഛായാ ഗ്രഹണം . എം. ജെ. രാധാകൃഷ്ണൻ
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.