• HOME
  • »
  • NEWS
  • »
  • film
  • »
  • RIZABAWA PASSES AWAY JOHN HONAI CAREER BEST CHARACTER OF RIZABAWA

RizaBawa | വില്ലനായി തിളങ്ങിയ നടൻ; ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി അവിസ്മരണീയ കഥാപാത്രം

ഒരുപക്ഷേ മലയാള സിനിമയുടെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാകാത്ത വില്ലൻ കഥാപാത്രമാണിത്. റിസബാവ എന്ന നടന്‍റെ അഭിനയമികവ് തന്നെയാണ് ജോൺ ഹോനായിയെ ഉജ്ജ്വലമാക്കാൻ സാധിച്ചത്.

Rizabawa_John-Honai

Rizabawa_John-Honai

  • Share this:
    മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായിരുന്നു സിദ്ദിഖ് ലാൽ. 1990ൽ മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ദിഖ് ലാൽ ഒരുക്കിയ ചിത്രമായിരുന്നു ഇൻ ഹരിഹർ നഗർ. പൂർണമായും ഹാസ്യത്തിന്‍റെ മേമ്പൊടിയിൽ ഒരുക്കിയ ചിത്രം ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ വളരെ സീരിയസായ കഥാപശ്ചാത്തലത്തിലേക്ക് വരുന്നു. പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ജോൺ ഹോനായി എന്ന കഥാപാത്രം കടന്നുവരുന്നു. ഒരുപക്ഷേ മലയാള സിനിമയുടെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാകാത്ത വില്ലൻ കഥാപാത്രമാണിത്. റിസബാവ എന്ന നടന്‍റെ അഭിനയമികവ് തന്നെയാണ് ജോൺ ഹോനായിയെ ഉജ്ജ്വലമാക്കാൻ സാധിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇന്ന് അന്തരിച്ച റിസബാവയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായിരുന്നു ഇത്.

    ഷാജി കൈലാസിന്‍റെ ഡോക്ടർ പശുപതിയിൽ പാർവതിയുടെ നായകനായി വെള്ളിത്തിരയിൽ എത്തിയ റിസബാവ പിന്നീട് വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് തിളങ്ങിയത്. അതിന് ഇടയാക്കിയത് ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി തന്നെ. അങ്ങനെ മലയാള സിനിമയിലെ വില്ലൻ വേഷങ്ങളിൽ റിസബാവ ചുവടുറപ്പിച്ചു. തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ റിസബാവ വില്ലനായി നിരവധി സിനിമകളാണ് പുറത്തിറങ്ങിയത്.

    അനിയൻ ബാവ ചേട്ടൻ ബാവ എന്ന ഹിറ്റ് ചിത്രത്തിൽ വില്ലൻ വേഷമായിരുന്നെങ്കിലും ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് റിസബാവ തെളിയിച്ചു. ചമ്പക്കുളം തച്ചൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, കാബൂളിവാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും റിസബാവ വില്ലനായി രംഗത്തെത്തി.

    Also See- റിസബാവയുടെ വേർപാട് വേദനയായി; താരത്തെ അനുസ്മരിച്ച് മലയാള സിനിമാലോകം

    ഏറ്റവും ഒടുവിൽ വൺ, പ്രൊഫസർ ഡിങ്കൻ, മഹാവീര്യർ എന്നീ ചിത്രങ്ങളിലാണ് റിസബാവ അഭിനയിച്ചത്. കൂടുതലായും വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചതെങ്കിലും സ്വഭാവനടനായും റിസബാവ തിളങ്ങി. അതിന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും അംഗീകാരങ്ങൾ നേടിയ കലാകാരനാണ് റിസബാവ. നിരവധി സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്.

    വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു.

    എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് റിസബാവ. 1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയില്‍ ജനിച്ചു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല.
    Published by:Anuraj GR
    First published:
    )}