ഇന്റർഫേസ് /വാർത്ത /Film / Roddy | സിനിമ പോലൊരു പാതിരാ ത്രില്ലർ ഹ്രസ്വചിത്രം; 'റോഡ്‌ഡി' ശ്രദ്ധേയമാവുന്നു

Roddy | സിനിമ പോലൊരു പാതിരാ ത്രില്ലർ ഹ്രസ്വചിത്രം; 'റോഡ്‌ഡി' ശ്രദ്ധേയമാവുന്നു

ചിത്രത്തിലെ രംഗം

ചിത്രത്തിലെ രംഗം

Roddy is a crime thriller shortfilm made like a movie | മലയാളിയെ ത്രില്ലടിപ്പിച്ച അഞ്ചാം പാതിരായ്ക്ക് ശേഷം അത്തരം ഫീലുമായി ഒരു ഹ്രസ്വചിത്രം; റോഡ്‌ഡി

  • Share this:

അഞ്ചാം പാതിരാ തിയേറ്ററുകളിൽ കണ്ട് നടുക്കം മാറാത്ത മലയാളിയുണ്ടോ? അതിനുശേഷം ഇരുട്ടുവീണ വിജനമായ വഴിയേ പോകേണ്ടി വന്നപ്പോഴെല്ലാം പലകുറി തിരിഞ്ഞ് നോക്കിയും ആളനക്കം കേൾക്കുന്നുണ്ടോ എന്ന് കാതോർത്തും ചിലരെങ്കിലും സ്വയം സുരക്ഷ ഉറപ്പുവരുത്തിക്കാനും.

എങ്കിലിതാ, ഇരിക്കുന്ന സീറ്റിന്റെ തുമ്പത്തേക്ക് നിങ്ങളെ വലിച്ചടുപ്പിക്കാൻ പാകത്തിൽ ഒരു ഷോർട് ഫിലിം. ചിത്രം ആരംഭിച്ച് ഏതാനും മിനിറ്റുകൾ കഴിഞ്ഞാൽ ഉറപ്പിച്ചോ, കസേരയിൽ ചാരി ഇരുന്ന് കണ്ടുതീർക്കാം എന്ന നിങ്ങളുടെ മോഹം ഇല്ലാതാവും. സാരംഗ് വി. ശങ്കർ സംവിധാനം ചെയ്ത ചിത്രം കേവലം 17 മിനിറ്റും ഏതാനും സെക്കന്റുകളും മാത്രമേ ഉള്ളൂവെങ്കിലും, കണ്ടിരിക്കുന്ന ആളിന്റെ ചങ്കിടിപ്പ് കൂട്ടാൻ അത് ധാരാളം. സിനിമയുടെ എല്ലാ ചേരുവകളും ചേർത്ത ഈ ചെറു ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

രണ്ട് സുഹൃത്തുക്കളുടെ കാർ യാത്ര അവർ പോലും നിനച്ചിരിക്കാത്ത സംഭവങ്ങളിലേക്ക് വഴിവയ്ക്കുന്നു. അർദ്ധരാത്രിയോടടുത്ത രാത്രിയാത്രക്കിടെ കാർ നിർത്തി തന്റെ കാമുകിയെ കാണാൻ അതിലൊരാൾ വിജനമായ വഴിയിലേക്ക് മാറിമറിയുന്നു. ശേഷം കാറിനുള്ളിൽ അകപ്പെടുന്ന കൂട്ടുകാരൻ നേരിടുന്ന ഭീതിജനകവും ഉദ്വേഗഭരിതവുമായ രംഗങ്ങൾ കൊണ്ട് കോർത്തിണക്കിയതാണ് ഈ ഹ്രസ്വചിത്രം.

ഇരുട്ടിലെ മുഖമൂടികളും ആ സമയം ഒരാൾ അനുഭവിക്കേണ്ടി വരുന്ന നിസ്സഹായതയും ഭീതിയുമെല്ലാം ഇവിടെ അഭിനേതാവ് അത്യന്തം മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ സങ്കീർണ്ണതകളുടെ കൂടാരമായ മനുഷ്യമനസ്സിന്റെ ഒരു വ്യത്യസ്ത സ്വഭാവവും ഈ ചിത്രം അവസാനം വരെ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാവും.

പേരിൽ നിന്നും മനസ്സിലാക്കാവുന്നത് പോലെ ഈ ചിത്രം പൂർണ്ണമായും റോഡിൽ മാത്രമായി നടക്കുന്ന കഥയാണ്. സിനിമയ്‌ക്കെന്ന പോലെ ഹെലിക്യാം വരെ ഉപയോഗിച്ചുള്ള ഷൂട്ടിംഗ് രീതി അവലംബിച്ചിട്ടുണ്ട്. ചിത്രം യൂട്യൂബിൽ കാണാവുന്നതാണ്.

' isDesktop="true" id="404363" youtubeid="cYxzyIcXs6g" category="film">

അഖിലേഷ് ഈശ്വർ, ശ്രീകാന്ത് രാധാകൃഷ്ണ, കെ.ആർ. ജയശങ്കർ എന്നിവർ മാത്രമാണ് അഭിനേതാക്കൾ. സുധീഷ് മോഹൻ രചന നിർവഹിച്ചിരിക്കുന്നു. 10G മീഡിയയുടെ ബാനറിൽ വിപിൻ കുമാർ, ജിനു ജോർജ്, ലികു മാഹി, ഷിബിൻ ശശിധരൻ, ശ്രീലാൽ അരുണൻ എന്നിവർ ചേർന്നാണ് നിർമ്മാണം. മാധവൻ അശോകിന്റേതാണ് ക്യാമറ. നിഖിൽ മാധവ് പശ്ചാത്തല സംഗീതവും സൗണ്ട് മിക്സിംഗും കൈകാര്യം ചെയ്തിരിക്കുന്നു.

Summary: Roddy is a crime thriller short film made in the format of a movie with just three actors on board. The film closely follows the film format, not just in its treatment, but in the making too. Directed by Sarang V Sankar, and written by Sudheesh Mohan, the film produced by 10G Media is up on YouTube

First published:

Tags: Anjaam Pathiraa, Crime thriller, Roddy