നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഖുൽകെ ജീനേ കാ'; സുശാന്തിന്റെ 'ദിൽ ബേചാര'യിലെ പ്രണയഗാനം തരംഗമാവുന്നു

  'ഖുൽകെ ജീനേ കാ'; സുശാന്തിന്റെ 'ദിൽ ബേചാര'യിലെ പ്രണയഗാനം തരംഗമാവുന്നു

  Romantic track from Sushant Singh Rajput's Dil Bechara trending | യു ട്യൂബിൽ റിലീസ് ചെയ്‌ത്‌ 24 മണിക്കൂറിനകം വൈറലായി ഗാനം

  ഗാനരംഗം

  ഗാനരംഗം

  • Share this:
   സുശാന്ത് സിംഗ് രജ്പുത് അവസാനമായി അഭിനയിച്ച 'ദിൽ ബേചാര' ജൂലൈ 24ന് ഡിസ്‌നി+ഹോട്സ്റ്റാർ വി.ഐ.പി.യിലൂടെ ഡിജിറ്റൽ റിലീസിന് തയ്യാറെടുത്തിരിക്കവേ സുശാന്തിന്റെ മറ്റൊരു ഡ്യുയറ്റ് ഗാന വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്.

   ഏ.ആർ. റഹ്‌മാൻ ചിട്ടപ്പെടുത്തി, സുശാന്ത് സിംഗ് രജ്പുതും പുതുമുഖ നായിക സഞ്ജനാ സംഘിയും ചുവടു വച്ച പാരിസ് നഗരത്തിന്റെ മനോഹാരിതയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച 'ഖുൽകെ ജീനേ കാ' എന്ന റൊമാന്റിക് ഗാന വീഡിയോയാണ് പുറത്തു വിട്ടത്.   യു ട്യൂബിൽ റിലീസ് ചെയ്‌ത്‌ ഇരുപത്തിനാലു മണിക്കൂറിനകം തന്നെ ഈ ഗാനവും ഒമ്പതു മില്യൺ കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കയാണ്. മുകേഷ് ചാബ്ര സംവിധാനം ചെയ്ത ആദ്യ ചിത്രമാണ്.
   Published by:meera
   First published:
   )}