• HOME
  • »
  • NEWS
  • »
  • film
  • »
  • റോഷാക്ക് സംവിധായകന്‍റെ പുതിയ ചിത്രം ദിലീപിനൊപ്പം; സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍

റോഷാക്ക് സംവിധായകന്‍റെ പുതിയ ചിത്രം ദിലീപിനൊപ്പം; സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍

റോഷാക്കിന്റെ രചന നിർവഹിച്ച സമീർ അബ്ദുൾ തന്നെയാണ് ഈ ചിത്രത്തിന്റെയും കഥ ഒരുക്കുന്നത്

  • Share this:

    മമ്മൂട്ടി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം റോഷാക്കിനു ശേഷം നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ  ദിലീപും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തും. റോഷാക്കിന്റെ രചന നിർവഹിച്ച സമീർ അബ്ദുൾ തന്നെയാണ് ഈ ചിത്രത്തിന്റെയും കഥ ഒരുക്കുന്നത്. ബാദുഷാ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാൻഡ് പ്രൊഡക്ഷൻസ്, വണ്ടർവാൾ സിനിമാസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഓ പ്രതീഷ് ശേഖർ.

    അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’ യാണ് റിലീസിനൊരുങ്ങുന്ന ദിലീപിന്‍റെ പ്രധാന ചിത്രം. സിനിമയുടെ ടീസര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം വിനായക അജിത്ത് ആണ്.

    Dileep in D148 | ദിലീപ് കട്ടപ്പനയിൽ; ‘D148’ സെക്കൻഡ് ഷെഡ്യൂൾ ആരംഭിച്ചു

    കൂടാതെ റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥന്‍, രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ദിലീപിന്‍റെ കരിയറിലെ 148-ാം ചിത്രം എന്നിവയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

    Published by:Arun krishna
    First published: