നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • താരങ്ങളുടെ പ്രതിഫലം ഞെട്ടിച്ചു; സംവിധായകൻ മഞ്ജു വാര്യരുടെ നായകനായി

    താരങ്ങളുടെ പ്രതിഫലം ഞെട്ടിച്ചു; സംവിധായകൻ മഞ്ജു വാര്യരുടെ നായകനായി

    എട്ടുദിവസത്തെ അഭിനയത്തിന് പ്രമുഖ നടന്മാർ ചോദിച്ച തുക താങ്ങാനാകുന്നതല്ലെന്ന് സംവിധായകൻ

    • News18
    • Last Updated :
    • Share this:
      പുതിയ ചിത്രത്തിൽ മഞ്ജുവാര്യരുടെ നായകനായി അഭിനയിക്കാൻ പ്രമുഖ നടൻമാർ ചോദിച്ച തുക കേട്ട് ഞെട്ടിയ സംവിധായകൻ തന്നെ ഒടുവിൽ ആ റോൾ ചെയ്യാൻ‌ തീരുമാനിച്ചു. സംവിധായകൻ റോഷൻ ആൻഡ്രൂസാണ് തന്റെ പുതിയ ചിത്രമായ 'പ്രതി പൂവൻകോഴി'യിൽ പ്രതിനായകന്റെ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. മഞ്ജുവാരിയർ നായികയായ ചിത്രത്തിൽ ആന്റപ്പൻ എന്ന കഥാപാത്രമായാണ് റോഷൻ അഭിനിയിക്കുന്നത്.

      എട്ടുദിവസത്തെ അഭിനയത്തിന് പ്രമുഖ നടന്മാർ ചോദിച്ച തുക താങ്ങാൻ വയാത്തതുകൊണ്ടാണ് റോഷൻ ആൻഡ്രൂസ് തന്നെ ആ വേഷം ചെയ്യാൻ തീരുമാനിച്ചത്. 'ഒരാഴ്ചത്തെ ജോലിക്ക് പലരും പറഞ്ഞ പ്രതിഫലം ഈ സിനിമക്ക് ചേരുന്നതായിരുന്നില്ല. ഞാൻ എന്റെ സിനിമയിൽ കഥാപാത്രങ്ങൾക്കാണ് പ്രതിഫലം നിശ്ചയിക്കുന്നത്, താരങ്ങൾക്കല്ല. അതുകൊണ്ടാണ് ഈ വേഷം ചെയ്യാൻ തീരുമാനിച്ചത്. അഭിനയത്തോട് ഇഷ്ടമുണ്ടെങ്കിലും അഭിനയിപ്പിക്കുന്ന സംവിധായകനാകാനാണ് കൂടുതൽ ഇഷ്ടം'- റോഷൻ പറഞ്ഞു. സിനിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഉണ്ണി ആറാണ്. നിർമാണം ഗോകുലം മൂവീസ്.

      First published:
      )}