യുവനായക നിരയില്‍ ശ്രദ്ധേയനായ റോഷന് മാത്യു ബോളിവുഡ് മുൻനിര സംവിധായകനായ അനുരാഗ് കശ്യപിൻറെ ഹിന്ദി സിനിമയില്‍ നായകന്. സംവിധായികയും അഭിനേത്രിയുമായ ഗീതു മോഹന്‍ദാസ് ആണ് റോഷന് മാത്യുവിന്റെ ബോളിവുഡ് അരങ്ങേറ്റം അറിയിച്ചത് . താന്‍ സംവിധാനം ചെയ്ത മൂത്തോന് എന്ന സിനിമയില്‍ റോഷന്റേത് അവിശ്വസനീയ പ്രകടനമായിരുന്നുവെന്നും ഗീതു മോഹന്‍ദാസ് കുറിപ്പിൽ പറഞ്ഞു മൂത്തോന് എന്ന സിനിമയുടെ സഹരചയിതാവ് കൂടിയാണ് അനുരാഗ് കശ്യപ്.
അടി കപ്യാരെ കൂട്ടമണിയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ചങ്ങനാശ്ശേരി സ്വദേശിയായ റോഷൻ 2016ൽ പുറത്തു വന്ന ആനന്ദത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ഗൗതം റോയ് എന്ന കഥാപാത്രം ചെയ്തത് റോഷനാണ്. ശേഷം വിശ്വാസപൂർവ്വം മൻസൂർ, കടംകഥ, മാച്ച്ബോക്സ്, ഒരായിരം കിനാക്കളാൽ, കൂടെ, തൊട്ടപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.
രാം ഗോപാൽ വർമ്മക്കൊപ്പം 'സത്യ' എന്ന ചിത്രത്തിൽ സഹ തിരക്കഥാകൃത്തായി സിനിമയിൽ സജീവമായ അനുരാഗ് കശ്യപിൻറെ ആദ്യ കഥാ ചിത്രം 'പാഞ്ച്' (2000) സെൻസർ ബോർഡിന്റെ എതിർപ്പ് മൂലം ചിത്രം റിലീസ് ചെയ്തിട്ടില്ല. ബോംബെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലെ ചിത്രം 'ബ്ലാക്ക് ഫ്രൈഡേ' നീണ്ട കോടതി നടപടികൾക്ക് ശേഷം 2004-ൽ റിലീസ് ചെയ്തു. 57-മത് ലൊക്കാർനൊ അന്താരാഷ്ട ചലച്ചിത്രമേളയിൽ മികച്ച ചലച്ചിത്രത്തിനുള്ള ഗോൾഡൻ ലെപ്പാർട് പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു, സ്റ്റീഫൻ കിങ്ങിന്റെ ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച 'നോ സ്മോക്കിങ്ങ്' (2007), ശരത്ത് ചന്ദ്ര ചാതോ പാദ്ധ്യയയുടെ ക്ലാസ്സിക്ക് നോവൽ ദേവദാസിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച 'ദേവ് ഡി', ആ വർഷത്തെ വെന്നീസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം നടത്തിയ 'ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ്' (2010 )എന്നിവയാണ് മറ്റു ചിത്രങ്ങൾ. വിക്കി കൗശാൽ, തപ്സി പന്നു എന്നിവർ മുഖ്യകഥാപാത്രങ്ങളായ മൻമാർസിയാൻ ആണ് അനുരാഗ് കശ്യപിന്റെ ഏറ്റവും പുതിയ ചിത്രം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.