• HOME
  • »
  • NEWS
  • »
  • film
  • »
  • റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്; നായകൻ ഷാഹിദ് കപൂർ

റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്; നായകൻ ഷാഹിദ് കപൂർ

ആർകെഎഫിന്റെ ബാനറിൽ പ്രമുഖ നിർമാതാവ് സിദ്ധാർത്ഥ് റോയ് കപൂറാണ് നിര്‍മാണം

  • Share this:
സംവിധായകൻ റോഷൻ ആൻഡ്രൂസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ഷാഹിദ് കപൂറാണ് നായകൻ. ഹിറ്റ് ജോഡികളായ ബോബിയും സഞ്ജയുമാണ് തിരക്കഥ ഒരുക്കുന്നത്. ഹുസൈൻ ദലാലാണ് സംഭാഷണം ഒരുക്കുന്നത്. ആർകെഎഫിന്റെ ബാനറിൽ പ്രമുഖ നിർമാതാവ് സിദ്ധാർത്ഥ് റോയ് കപൂറാണ് നിര്‍മാണം.

Also Read- പൃഥ്വിരാജിനും ഇന്ദ്രജിത്തിനും പകരം സൗബിനും ഷൈൻ ടോം ചാക്കോയും; 'അയൽവാശി' 14ന് തുടങ്ങും

സിനിമയുടെ ജോലികൾ ഈ മാസം 16ന് തുടങ്ങുമെന്നും റോഷൻ ആൻഡ്രൂസ് അറിയിച്ചു. '' കഴിഞ്ഞ 17 വർഷമായി വിവിധ ജോണറുകളിലുള്ള നല്ല സിനിമകൾ ഒരുക്കാനാണ് ശ്രമിക്കുന്നത്.എന്റെ പ്രേക്ഷകർക്കായി വ്യത്യസ്ത വിഭാഗങ്ങൾ പരീക്ഷിക്കുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നു! ഞാൻ എന്നെത്തന്നെ അപ്‌ഡേറ്റ് ചെയ്തു - എന്നെത്തന്നെ അപ്‌ഗ്രേഡുചെയ്‌ത് വ്യത്യസ്ത തരം ഫിലിം മേക്കിംഗ് നടപ്പിലാക്കി. ഞാൻ ഹിറ്റുകളും ശരാശരിയും ഫ്ലോപ്പുകളും ഉണ്ടാക്കി. പക്ഷേ വ്യത്യസ്‌തമായ സിനിമകൾ ചെയ്യാനുള്ള ശ്രമം ഒരിക്കലും നിർത്തിയില്ല. എന്നെ സ്വീകരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി!
ഞാൻ ഉടൻ മടങ്ങിവരും''- റോഷൻ ആൻഡ്രൂസ് കുറിച്ചു.

Also Read- Rosshan Andrrews | 'പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ; കൊറിയയിൽ ആരും സിനിമയെ വിമർശിക്കാറില്ല': റോഷൻ ആൻഡ്രൂസ്



നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സാറ്റര്‍ഡേ നൈറ്റ് ആയിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. നവംബര്‍ 4 നാണ് ചിത്രം റിലീസ് ചെയ്തത്.
Published by:Rajesh V
First published: