• HOME
  • »
  • NEWS
  • »
  • film
  • »
  • Rowdy Baby | യൂട്യൂബിൽ ഇതുവരെ ലഭിച്ചത് 1 ബില്യൺ വ്യൂസ്; റെക്കോർഡ് സൃഷ്ടിച്ച് റൗഡി ബേബി

Rowdy Baby | യൂട്യൂബിൽ ഇതുവരെ ലഭിച്ചത് 1 ബില്യൺ വ്യൂസ്; റെക്കോർഡ് സൃഷ്ടിച്ച് റൗഡി ബേബി

റൗഡി ബേബി റെക്കോർഡ് നേട്ടം കൈവരിക്കുമ്പോൾ ധനുഷിന് സന്തോഷിക്കാൻ മറ്റൊന്നു കൂടിയുണ്ട്.

 Maari 2

Maari 2

  • Share this:
    ധനുഷും സായ് പല്ലവിയും ചേർന്ന് ചുവടുവെച്ച റൗഡി ബേബി ഉണ്ടാക്കിയ തരംഗം ഇനിയും അവസാനിച്ചിട്ടില്ല. റെക്കോർഡുകൾ ഭേദിച്ച് മാരി 2 വിലെ ഗാനം ജൈത്രയാത്ര തുടരുകയാണ്. യൂട്യൂബിൽ തെന്നിന്ത്യൻ ഭാഷയിൽ 1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ഗാനമെന്ന റെക്കോർഡ് ഇനി റൗഡി ബേബിക്ക് സ്വന്തം.

    റൗഡി ബേബി റെക്കോർഡ് നേട്ടം കൈവരിക്കുമ്പോൾ ധനുഷിന് സന്തോഷിക്കാൻ മറ്റൊന്നു കൂടിയുണ്ട്. ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ധനുഷിന്റെ കൊലവെറി പാട്ട് ഇറങ്ങിയിട്ട് ഇന്നേക്ക് ഒമ്പത് വർഷം പൂർത്തിയാകുകയാണ്. ഇതേ ദിവസം തന്നെ റൗഡി ബേബിയും ചരിത്രം സൃഷ്ടിച്ചതിന്റെ സന്തോഷം ധനുഷ് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.


    1 ബില്യൺ വ്യൂസ് നേടിയതിന‍്റെ സന്തോഷം സായ് പല്ലവിയും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.


    2018 ലാണ് മാരി 2 പുറത്തിറങ്ങിയത്. ധനുഷിന്റെയും സായ് പല്ലവിയുടേയും ചടുലൻ നൃത്ത രംഗങ്ങളുമായി നേരത്തേ തന്നെ പാട്ട് സൂപ്പർ ഹിറ്റായിരുന്നു. പ്രഭുദേവയാണ് പാട്ടിന് കൊറിയോഗ്രഫി നിർവഹിച്ചത്. യുവാൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. ധനുഷും ദീയും ചേർന്നാണ് ഗാനം ആലപിച്ചത്.

    ഒമ്പത് വർഷം മുമ്പാണ് അനിരുദ്ധ് രവിചന്ദറും ധനുഷും ചേർന്ന് കൊലവെറി ഗാനം ഒരുക്കിയത്. 3 എന്ന ചിത്രത്തിന് വേണ്ടി ധനുഷ് തന്നെയാണ് വൈ ദിസ് കൊലവെറി എന്ന ഗാനം പാടിയതും. സംഗീത സംവിധായകനെന്ന നിലയിൽ അനിരുദ്ധിന്റെ ആദ്യ ഗാനമായിരുന്നു കൊലവെറി. ശ്രുതി ഹാസനായിരുന്നു 3 ലെ നായിക. ശിവകാർത്തികേയനും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു.

    കൊലവെറി പാട്ട് ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട പാട്ടായി മാറി. ഇതിന് പിന്നാലെ ലോകത്തിൽ തന്നെ പല ഭാഷകളിലുള്ള ആളുകളും ഗാനം ഏറ്റെടുത്തു.
    Published by:Naseeba TC
    First published: