നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Marakkar | 'പ്രേക്ഷകര്‍ കാത്തിരിക്കുന്ന മരക്കാര്‍ ഒരു ഉത്സവം തന്നെയാകും'; സഹനിര്‍മ്മാതാവ് റോയ് സി ജെ

    Marakkar | 'പ്രേക്ഷകര്‍ കാത്തിരിക്കുന്ന മരക്കാര്‍ ഒരു ഉത്സവം തന്നെയാകും'; സഹനിര്‍മ്മാതാവ് റോയ് സി ജെ

    ഫോര്‍ ഫ്രെയിംസ് ഡബ്ബിങ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ സ്‌ക്രീനിങ്.

    • Share this:
      മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞു. ചെന്നൈയിലായിരുന്നു ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടത്തിയത്. നടി ലിസിയുടെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് ഡബ്ബിങ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ സ്‌ക്രീനിങ്.

      പ്രേക്ഷകര്‍ കാത്തിരിക്കുന്ന മരക്കാര്‍ ഒരു ഉത്സവം തന്നെയായിരിക്കുമെന്ന് പ്രിവ്യൂ ഷോ കണ്ടതിന് ശേഷം ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് സി ജെ റോയ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

      'സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച് എല്ലാവര്‍ക്കും ഈ സിനിമയൊരു നാഴികക്കല്ലാകും. ഈ വെള്ളപ്പൊക്കത്തിന്റെ സമയത്തും ചെന്നൈയിലെ പ്രൈവറ്റ് സ്‌ക്രീനിങ്ങിനെത്തിയത് വെറുതെയായില്ല. സിനിമയുടെ സഹനിര്‍മ്മാതാവെന്ന് നിലയില്‍ എന്റെ പ്രതീക്ഷകള്‍ക്കൊത്ത് ചിത്രം ഉയര്‍ന്നു' സി ജെ റോയ് പ്രതികരിച്ചു.


      മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.

      തിയേറ്റര്‍ റിലീസിനായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചില നിബന്ധനകള്‍ മുന്നോട്ടു വച്ചെങ്കിലും, ഉടമകള്‍ തയാറാവാത്തതിനാല്‍ ഒടുവില്‍ ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യും എന്ന നിലയിലെത്തുകയായിരുന്നു.

      Also Read-Marakkar | മരയ്ക്കാർ റിലീസ്: ആന്റണി പെരുമ്പാവൂർ പിന്നെ എന്തുചെയ്യണമായിരുന്നു? ചോദ്യവുമായി സിദ്ധു പനക്കൽ

      ണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
      Published by:Jayesh Krishnan
      First published:
      )}