• HOME
 • »
 • NEWS
 • »
 • film
 • »
 • Oscars | ആര്‍ആര്‍ആറും കശ്മീര്‍ ഫയല്‍സും ഓസ്കറിലേക്കില്ല; ഇന്ത്യയുടെ അപ്രതീക്ഷിത എന്‍ട്രിയായി ഗുജറാത്തി ചിത്രം

Oscars | ആര്‍ആര്‍ആറും കശ്മീര്‍ ഫയല്‍സും ഓസ്കറിലേക്കില്ല; ഇന്ത്യയുടെ അപ്രതീക്ഷിത എന്‍ട്രിയായി ഗുജറാത്തി ചിത്രം

ഗുജറാത്തി സംവിധായകനായ പാൻ നളിൻ (Pan Nalin) ആണ് ഛെല്ലോ ഷോ സംവിധാനം ചെയ്തിരിക്കുന്നത്.

 • Last Updated :
 • Share this:
  95-ാമത് അക്കാദമി അവാര്‍ഡിലേക്കുള്ള (95th Academy Awards) ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രം ഛെല്ലോ ഷോ (Chhello Show) (അവസാനത്തെ സിനിമാ പ്രദർശനം എന്നർത്ഥം) ആണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. രാജമൗലി ചിത്രം ആർആർആറിനെയും (RRR) വിവേക് അ​ഗ്നിഹോത്രിയുടെ ദി കശ്മീർ ഫയൽസിനെയും (The Kashmir Files) പിന്തള്ളിയാണ് നേട്ടം. ഛെല്ലോ ഷോയുടെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു കൊണ്ട് വിവേക് അ​ഗ്നിഹോത്രി രംഗത്തെത്തിയെങ്കിലും രാജമൗലി ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ​ഗുജറാത്തി സംവിധായകനായ പാൻ നളിൻ (Pan Nalin) ആണ് ഛെല്ലോ ഷോ സംവിധാനം ചെയ്തിരിക്കുന്നത്.

  തന്റെ സിനിമ എങ്ങനെയാണ് ആർആർആർ, ദി കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളെ മറികടന്ന് ഈ നേട്ടം സ്വന്തമാക്കിയതെന്ന് പറയാൻ കഴിയില്ലെങ്കിലും, ഛെല്ലോ ഷോ ജൂറിയെ ഏതെങ്കിലും തരത്തിൽ ആശ്ചര്യപ്പെടുത്തിയിരിക്കണം എന്ന് കരുതുന്നതായി പാൻ നളിൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. "എന്നോട് ക്ഷമിക്കൂ. എനിക്ക് അതിൽ അഭിപ്രായം പറയാൻ കഴിയില്ല. 17 പേരടങ്ങുന്ന ജൂറിയോടാണ് ഇത് ചോദിക്കേണ്ടത്.

  Also Read:-'ഒരു രൂപ പ്രതിഫലം നല്‍കിയാല്‍ മതി ആ സിനിമയില്‍ ഞാന്‍ അഭിനയിക്കാം'; ചിയാന്‍ വിക്രം

  ഏകകണ്ഠമായ തിരഞ്ഞെടുപ്പായിരുന്നു അത്. ജൂറിക്ക് എന്റെ സിനിമ കണ്ട് അതിൽ താത്പര്യം തോന്നി എന്നതു മാത്രമാണ് കാരണമെന്ന് ഞാൻ കരുതുന്നു. ഇന്ത്യയുടെ ഓസ്‌കാർ എൻട്രിയാകുമെന്ന് കരുതിയിരുന്ന ദി കാശ്മീർ ഫയൽസ്, ആർആർആർ, ഗംഗുഭായ് കത്യവാഡി എന്നീ സിനിമകളും അവർ കണ്ടിരുന്നു'', പാൻ നളിൻ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

  Also Read:- Multiplex Theater in Kashmir| 30 വർഷത്തിനു ശേഷം കശ്മീരിൽ തീയറ്റർ; ആദ്യത്തെ മൾട്ടിപ്ലക്സ് തുറന്നു

  ലഗാൻ സിനിമയുടെ സംവിധായകൻ അശുതോഷ് ഗോവാരിക്കർ അഞ്ച് മാസം മുൻപു തന്നെ ചെല്ലോ ഷോക്ക് ഓസ്‌കാർ എൻട്രി ലഭിക്കുമെന്ന് പ്രവചിച്ചിരുന്നതായും പാൻ നളിൻ കൂട്ടിച്ചേർത്തു. ''നിങ്ങളുടെ ബാഗുകൾ പാക്ക് ചെയ്തോളൂ. നിങ്ങൾ ഓസ്കാർ അവാർഡ് നിശയിൽ പങ്കെടുക്കാനായി പോകും എന്നാണ് അദ്ദേഹം പറഞ്ഞത്. അഞ്ചു മാസം മുൻപാണ് അദ്ദേഹമതു സൂചിപ്പിച്ചത്. അന്നു ഞാൻ അതു കേട്ടു ചിരിച്ചു. പിന്നെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല'', നളിൻ പറഞ്ഞു.

  ഭവിൻ റാബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത എന്നിവരാണ് ചെല്ലോ ഷോയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷം ഒക്ടോബർ 14- ന് ചിത്രം റിലീസ് ചെയ്യും. സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കഠിനാധ്വാനം ചെയ്യുന്ന സമയ് എന്ന ഒൻപതു വയസുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. പക്ഷേ, സാമൂഹിക സമ്മർദങ്ങളെയും സാമ്പത്തിക അരക്ഷിതാവസ്ഥയെയും കുറിച്ച് ഈ കുട്ടി ബോധവാനല്ല. സംവിധായകൻ നളിൻ്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
  Published by:Arun krishna
  First published: