• HOME
  • »
  • NEWS
  • »
  • film
  • »
  • RRR| റിലീസ് ചെയ്തു മൂന്നാം ദിനം 500 കോടി ക്ലബ്ബിൽ; കേരളത്തിൽ 10 കോടി ഗ്രോസ്സ് കളക്ഷൻ നേടി ആർആർആർ

RRR| റിലീസ് ചെയ്തു മൂന്നാം ദിനം 500 കോടി ക്ലബ്ബിൽ; കേരളത്തിൽ 10 കോടി ഗ്രോസ്സ് കളക്ഷൻ നേടി ആർആർആർ

കളക്‌ഷനിലും ജൈത്ര യാത്ര തുടർന്ന് രാജമൗലി ചിത്രം

  • Last Updated :
  • Share this:
    തിയേറ്ററുകളിൽ പ്രേക്ഷകരെ അമ്പരിപ്പിക്കുന്നതിനപ്പുറം കളക്‌ഷനിലും ജൈത്ര യാത്ര തുടർന്ന് രാജമൗലി ചിത്രം RRR. പുറത്തിറങ്ങി മൂന്നാം ദിനം ലോകവ്യാപകമായി 500 കൂടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. കേരളത്തിൽ മൂന്നാം ദിനം ഗ്രോസ് കളക്ഷൻ പത്തു കോടി പിന്നിട്ടു.

    ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം ബോക്സ് ഓഫീസിൽ ഇനിയും റെക്കോർഡുകൾ തിരുത്തുമെന്നുറപ്പാണ്. ദേശീയ പണിമുടക്കിന് മുമ്പേയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ വീണ്ടും പ്രേക്ഷകരുടെ അഭിപ്രായങ്ങളിലും കളക്ഷനിലും റെക്കോർഡുകൾ പിറക്കും.

    വ്യത്യസ്തമായ തിയേറ്റർ അനുഭവമാണ് ആർആർആർ ഒരുക്കുന്നത്. ത്രീ ഡി ഷോകളിൽ ഇതുവരെ കാണാത്ത കാഴ്ചാനുഭവം പ്രേക്ഷകന് ചിത്രം സമ്മാനിക്കുന്നു. കൊച്ചു കുട്ടികളെ മുതൽ മുതിർന്നവരെ പോലും ഓരോ രംഗങ്ങളിലും മാജിക് കാട്ടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേരളത്തിലും ഗംഭീര പ്രതികരണവും തിയേറ്റർ നിറഞ്ഞു കവിഞ്ഞ സ്വീകാര്യതയുമാണ് ചിത്രത്തിന് ലഭിക്കുന്നത്.

    Also Read-രാജമൗലിയുടെ പുതിയ പടത്തിലെ നായകന്റെ പേര് പുറത്ത്; RRRന്റെ ചൂടാറും മുൻപേ അടുത്ത ചിത്രം

    സിനിമാലോകത്തു രാജമൗലിക്ക് അഭിനന്ദനപ്രവാഹമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'മഹാരാജ'മൗലിയെന്നായിരുന്നു സിനിമ കണ്ടതിനു ശേഷം സംവിധായകൻ ശങ്കറിന്റെ പ്രതികരണം. രാം ചരൺ തകർത്തുവെന്ന് അല്ലു അർജുനും ഇമോഷണൽ മാസ്സ് എന്റെർറ്റൈനെർ എന്ന് ആറ്റ്ലിയും അഭിപ്രായപ്പെട്ടു.

    Also Read-ഇത്തവണ കളറാക്കാന്‍ എത്തിയ 17 താരങ്ങൾ; ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥികൾ ആരെല്ലാം

    കേരളത്തിലെ താരങ്ങളിൽ നിന്നും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. പൃഥ്വിരാജ് , മഞ്ജു വാര്യർ, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി പേരാണ് ചിത്രത്തിനും രാജമൗലിക്കും അഭിനന്ദനങ്ങൾ അറിയിച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയത്. പ്രശ്‌സത നിർമ്മാതാവ് ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.

    രാജമൗലി ചിത്രത്തിന്റെ കേരളത്തിലെ വിജയത്തിന് പ്രേക്ഷകരോട് ഷിബു തമീൻസ് നന്ദി രേഖപ്പെടുത്തുകയും ആർആർആർ എന്ന വിഷ്വൽ മാജിക് അടുത്ത ദിവസങ്ങളിൽ തിയേറ്ററിൽ നേരിട്ട് ആസ്വദിക്കണമെന്നും അഭ്യർത്ഥിച്ചു.
    Published by:Naseeba TC
    First published: