HOME » NEWS » Film » S JANAKI CELEBRATES HER BIRTHDAY TODAY GH

S. Janaki Birthday | മതിയാവോളം പാടി എന്ന് പറഞ്ഞ് സംഗീത ജീവിതം അവസാനിപ്പിച്ച എസ്. ജാനകിയെ മടക്കിക്കൊണ്ടുവന്നത് തമിഴകം

സംഗീത ജീവിതത്തിന് വിരാമമിടുന്നു എന്ന് എസ്.ജാനകി 2016ലാണ് പ്രഖ്യാപിച്ചത്. പക്ഷെ ആ സ്വരമാധുരി തമിഴകത്ത് വീണ്ടും കേട്ടു

News18 Malayalam | news18-malayalam
Updated: April 23, 2021, 1:58 PM IST
S. Janaki Birthday | മതിയാവോളം പാടി എന്ന് പറഞ്ഞ് സംഗീത ജീവിതം അവസാനിപ്പിച്ച എസ്. ജാനകിയെ മടക്കിക്കൊണ്ടുവന്നത് തമിഴകം
എസ്. ജാനകി
  • Share this:


മലയാളത്തിന്റെയും തെന്നിന്ത്യയുടേയും പ്രിയ ഗായിക എസ്. ജാനകിക്ക് ഇന്ന് പിറന്നാൾ. മലയാളത്തിന് ഒട്ടനവധി മനോഹര ഗാനങ്ങൾ സമ്മാനിച്ച ഗായിക എസ്. ജാനകി സംഗീത ജീവിതത്തിന് വിരാമമിടുന്നു എന്ന് 2016ലാണ് പ്രഖ്യാപിച്ചത്. തന്റെ അവസാനഗാനം മലയാളത്തിലെന്നും '10 കൽപ്പനകൾ' എന്ന മലയാള ചിത്രത്തിന് വേണ്ടി പാടാൻ തനിയ്ക്ക് ക്ഷണം ലഭിച്ചതായും എസ്. ജാനകി അന്ന് പറഞ്ഞിരുന്നു. ഇതിലെ 'അമ്മ പൂവിനും' എന്ന ഗാനം പിന്നീട് ജാനകിയമ്മ പാടി.

ആറ് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച സംഗീത ജീവിതത്തിൽ മതിയാവോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെന്ന് തോന്നിയതിനാലാണ് കരിയറിന് വിരാമമിടുന്നത്. താൻ നിരവധി വർഷങ്ങളായി പല ഭാഷകളിൽ പാടിയിട്ടുണ്ടെന്നും അതിനാൽ തന്റെ കരിയർ അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് തോന്നിയതായും ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഗായിക എസ്. ജാനകി അന്ന് പറഞ്ഞിരുന്നു.

പക്ഷെ ജാനകിയമ്മയെ അങ്ങനെയൊന്നും വിടാൻ സിനിമാ ലോകം തയാറായില്ല. 2018 ലെ 'പണ്ണടി' എന്ന തമിഴ് സിനിമയിലൂടെ ജാനകിയമ്മയുടെ സ്വരം വീണ്ടും സിനിമാലോകത്തെത്തി. അതേവർഷം പുറത്തിറങ്ങിയ തെന്നിന്ത്യൻ ബ്ലോക്ക്ബസ്റ്റർ 96ൽ ഒരു രംഗത്തിലും ജാനകിയമ്മയുണ്ടായിരുന്നു. സിനിമയിൽ നിന്നും മാറ്റിയ ആ രംഗം സിനിമ റിലീസായ ശേഷം അണിയറപ്രവർത്തകർ പുറത്തുവിടുകയായിരുന്നു.

ആയിരക്കണക്കിന് ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ കാതിനീണമായി മാറിയ എസ്. ജാനകിയുടെ പാട്ടുകൾ ഇന്നും ഏവർക്കും ഏറെ പ്രിയപ്പെട്ടവയാണ്. തളിരിട്ട കിനാക്കൽ… (മൂടുപടം), സിംഗാര വേലനേ… (കൊഞ്ചും സിലങ്കൈ), സെന്തൂര പൂവേ.. (16 വയതിനിലേ), ചിന്ന തയാവാൽ… (തലപതി) തുടങ്ങിയ ഗാനങ്ങൾ ജാനകിയമ്മയുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളാണ്.

Youtube Video


ജാനകിയുടെ ശബ്ദത്തേക്കാൾ മധുരതരമായ സ്ത്രീ ശബ്ദം സംഗീതപ്രേമികൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. വൈവിധ്യമാർന്ന പിച്ചുകളിലും ഈണങ്ങളിലും താളങ്ങളിലും അനായാസം ഇഴുകിചേരുന്ന ശബ്ദമാണ് ജാനകിയുടേത്. മലയാളി അല്ലാതിരുന്നിട്ടും മലയാളികളെപ്പോലും വെല്ലുന്ന ഉച്ചാരണശുദ്ധിയോടെ ഒരു അന്യഭാഷാ ഗായകരും ഇന്നോളം മലയാളത്തിൽ പാടിയിട്ടില്ലെന്ന് തന്നെ പറയാം. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ഗായികമാരിൽ ഒരാളാണ് ഇന്നും ജാനകിയമ്മ.

ആന്ധ്രയിൽ ജനിച്ച എസ്. ജാനകി മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. എം.എസ്. ബാബുരാജ് എന്ന സംഗീതജ്ഞനാണ് ജാനകിയെ മലയാള സംഗീത ലോകത്തെത്തിച്ചത്. പിന്നീട് ലതാ മങ്കേഷ്കർ, മദൻ മോഹൻ കോമ്പിനേഷൻ പോലെ എം.എസ്. ബാബുരാജ് - എസ്. ജാനകി കൂട്ടുകെട്ട് സംഗീതപ്രേമികൾക്ക് മികച്ച ഗാനങ്ങളുടെ ഒരു വസന്തകാലം തന്നെ തീർത്തു.

Youtube Video


ബാബുരാജിന്റെ സംഗീത സംവിധാനത്തിൽ ജാനകി ആലപിച്ച മികച്ച മലയാള ഗാനങ്ങളിൽ ചിലതാണ് താനെ തിരിഞ്ഞും മറിഞ്ഞും (അമ്പലപ്രാവ്), വസന്തപഞ്ചമി നാളിൽ… (ഭാർഗവി നിലയം), അഞ്ജനകണ്ണെഴുതി… (തച്ചോളി ഒതേനൻ) അവിടുന്നെൻ ഗാനം കേൾക്കാൻ... (പരീക്ഷ) തുടങ്ങിയവ.

തന്റെ ചില മികച്ച ഗാനങ്ങൾക്ക് ഈണം പകർന്നത് ബാബുരാജാണെന്ന് ജാനകിയമ്മ ദി ഹിന്ദുവിനോട് പറഞ്ഞു. മറ്റ് സംഗീതസംവിധായകരായ എം.എസ്. വിശ്വനാഥൻ, വി. ദക്ഷിണമൂർത്തി, കെ. രാഘവൻ, എ.ടി. ഉമ്മർ, ശ്യാം, ജോൺസൺ എന്നിവരുടെ മികച്ച ഗാനങ്ങളും തനിയ്ക്ക് ആലപിക്കാനായതായി അവർ കൂട്ടിച്ചേർത്തു.

എന്നാൽ കരിയറിന്റെ അവസാന ഘട്ടത്തിൽ തനിയ്ക്ക് അത്ര മികച്ച പാട്ടുകൾ പാടാൻ അവസരം ലഭിക്കുന്നില്ലെന്നതിൽ ജാനകിയമ്മയ്ക്ക് അൽപ്പം നിരാശയുണ്ട്. പ്രധാന സിനിമകളിൽ അവസരം ലഭിക്കുന്നില്ല. അടുത്ത കാലത്തായി പാടുന്ന സിനിമകളെല്ലാം ചെറിയ സിനിമകളാണ്. ഇടയ്ക്കിടെ മാത്രമാണ് ഇത്തരം അവസരങ്ങൾ തന്നെ തേടിയെത്തുന്നതെന്നും ജാനകിയമ്മ പറഞ്ഞു.

Keywords: S Janaki, Music, Singer, എസ്.ജാനകി, സംഗീതം, ഗായിക

Published by: user_57
First published: April 23, 2021, 1:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories