തിരുവനന്തപുരം: മെറിലാൻഡ് സ്റ്റുഡിയോ സ്ഥാപകൻ പി. സുബ്രഹ്മണ്യത്തിന്റെ മകനും സിനിമാ നിർമാണകമ്പനിയായിരുന്ന ശാസ്താ പ്രൊഡക്ഷൻസ് ഉടമയുമായിരുന്ന എസ്. കുമാർ അന്തരിച്ചു. 90 വയസായിരുന്നു. ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം വഴുതക്കാടുള്ള വസതിയിൽവച്ചായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് നേമം മെറിലാൻഡ് സ്റ്റുഡിയോയിൽ നടക്കും.
എൺപതു കാലഘട്ടങ്ങളിൽ മലയാള സിനിമാ രംഗത്ത് സജീവമായിരുന്ന നിർമാണ കമ്പനിയാണ് ശാസ്താ പ്രൊഡക്ഷൻസ്. തിരുവനന്തപുരം ന്യൂ തിയറ്റർ, ശ്രീകുമാർ ഉൾപ്പെടുന്ന സിറ്റി തിയേറ്റർ ശൃംഖലയുടെ ഡയറക്ടർ, തിരുവനന്തപുരം റോട്ടറി ക്ലബ് ഗവർണർ എന്നീ നിലകളിലും എസ്. കുമാർ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഡോ.കോമളം കുമാർ, മക്കൾ: നീലാ പ്രസാദ്, ഉമ രാജചന്ദ്രൻ, മീന പി. കുമാർ, ഡോ.കെ. പദ്മനാഭൻ, പരേതനായ കെ. സുബ്രഹ്മണ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.