• HOME
 • »
 • NEWS
 • »
 • film
 • »
 • Sabaash Chandrabose Teaser | ചിരിപ്പിച്ചും ചിന്തിപ്പിച്ചും സബാഷ് ചന്ദ്രബോസ്; ടീസർ പുറത്ത്

Sabaash Chandrabose Teaser | ചിരിപ്പിച്ചും ചിന്തിപ്പിച്ചും സബാഷ് ചന്ദ്രബോസ്; ടീസർ പുറത്ത്

സൈന മൂവീസിന്‍റെ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്ത സബാഷ് ചന്ദ്രന്‍റെ ടീസർ ഔദ്യോഗികമായി പുറത്തിക്കിയത് പ്രശസ്ത ചലച്ചിത്ര താരം ടോവിനോ തോമസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ്

Sabash_chandrabose

Sabash_chandrabose

 • Last Updated :
 • Share this:
  മുഴുനീള ഹാസ്യചിത്രമെന്ന സൂചന നൽകി സബാഷ് ചന്ദ്രബോസ് (Sabaash Chandrabose Teaser) എന്ന സിനിമയുടെ ടീസർ പുറത്ത്. ദേശീയ പുരസ്കാരം നേടിയ ‘ആളൊരുക്കം’ എന്ന സിനിമയുടെ സംവിധായകൻ വി സി അഭിലാഷ് ഒരുക്കുന്ന ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’. സൈന മൂവീസിന്‍റെ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്ത സബാഷ് ചന്ദ്രന്‍റെ ടീസർ ഔദ്യോഗികമായി പുറത്തിക്കിയത് പ്രശസ്ത ചലച്ചിത്ര താരം ടോവിനോ തോമസിന്‍റെ (Tovino Thomas) ഫേസ്ബുക്ക് പേജിലൂടെയാണ്.

  വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്‍റണി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, ശ്രീജ ദാസ് ആണ് നായികയായി എത്തുന്നത്. ഇര്‍ഷാദ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, സുധി കോപ്പ, സ്‌നേഹ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, ബാലു, അതിഥി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ജോളി ലോനപ്പനാണ് സിനിമ നിർമിക്കുന്നത്. സജിത്ത് പുരുഷൻ ക്യാമറ. ശ്രീനാഥ് ശിവശങ്കരൻ സംഗീതവും സ്റ്റീഫൻ മാത്യ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

  ഇന്ദ്രൻസ് നായകനായി 2018ൽ പുറത്തിറങ്ങിയ ‘ആളൊരുക്കം’ എന്ന തൻ്റെ ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടിയ സംവിധായകനാണ് വി സി അഭിലാഷ്. സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ ആളൊരുക്കം ഫിലിം ക്രിട്ടിക്സ് അടക്കം മറ്റ് അവാർഡുകളും നേടിയിരുന്നു.

  സൂഫിയായി വേഷമിട്ട് പ്രേക്ഷക പ്രിയങ്കരനായ ദേവ് മോഹൻ ജയിൽ പുള്ളിയുടെ ലുക്കിൽ; 'പുള്ളി' ക്യാരക്റ്റർ പോസ്റ്റർ

  മലയാളത്തിലെ ആദ്യ OTT റിലീസ് താരചിത്രമായി ചരിത്രം കുറിച്ച 'സൂഫിയും സുജാതയും' (Sufiyum Sujathayum)  എന്ന ചിത്രത്തിലെ സൂഫിയായെത്തി പ്രേക്ഷകഹൃദയങ്ങളിലിടം നേടിയ ദേവ് മോഹൻ (Dev Mohan) ജിജു അശോകൻ്റെ 'പുള്ളി' (Pulli movie) എന്ന പുതിയ ചിത്രത്തിലൂടെ ജയിൽപ്പുള്ളിയാകുന്നു. ഉറുമ്പകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കു ശേഷം കമലം ഫിലിംസിൻ്റെ ബാനറിൽ ടി.ബി. രഘുനാഥൻ നിർമ്മിച്ച്, ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.

  ദുൽഖർ സൽമാനാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. 'പുള്ളിയിലെ' ദേവ് മോഹൻ്റെ ക്യാരക്റ്റർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. സ്റ്റീഫൻ എന്നാണ് കഥാപാത്രത്തിന് പേര്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച 'സൂഫിയും സുജാതക്കും' ശേഷം ഏറെ ആരാധകരെ സമ്പാദിച്ച ദേവ് മോഹൻ്റെ അടുത്ത ചിത്രം ഏതെന്നറിയാനുള്ള കൗതുകം നിറഞ്ഞ കാത്തിരിപ്പിലായിരുന്നു ആരാധക ലോകം.

  100 കോടി ബഡ്ജറ്റിൽ ചിത്രീകരിച്ച, തെലുങ്ക് ഹിറ്റ് മേക്കർ ഗുണശേഖർ സംവിധാനം ചെയ്ത 'ശാകുന്തളം' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ നായകനായ ദുഷ്യന്ത മഹാരാജാവിനെ അവതരിപ്പിക്കുന്നതും ദേവ് മോഹനാണ്. അഞ്ച് ഭാഷകളിലായിറങ്ങുന്ന ചിത്രത്തിൽ സാമന്തയാണ് ദേവിൻ്റെ നായികയായെത്തുന്നത്.

  ലിയോ തദേവൂസിൻ്റെ പന്ത്രണ്ട്, ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പുതിയ ചിത്രം, തമിഴിലും തെലുങ്കിലുമായുളള നാലോളം പാൻ ഇന്ത്യൻ ചിത്രങ്ങൾ. എന്നിങ്ങനെ വരും വർഷങ്ങളിൽ ദേവ് മോഹൻ നായകനായി ഒരുപിടി വമ്പൻ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.

  ദേവ് മോഹൻ്റെ ആദ്യ തിയറ്റർ റിലീസായ 'പുളളി' ഫെബ്രുവരിയിൽ വേൾഡ്വൈഡ് ആയി പ്രദർശനത്തിനെത്തുന്നു. ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത് രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ തുടങ്ങി ഒരുപിടി അഭിനേതാക്കൾ ദേവ് മോഹനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

  ഇതിനു പുറമേ നിരവധി നാടകകലാകാരന്മാരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം- ബിനു കുര്യൻ. ഈമയൗ, ജല്ലിക്കെട്ട്, ചുരുളി തുടങ്ങിയ ചിത്രങ്ങൾക്ക് എഡിറ്റിംഗ് നിർവ്വഹിച്ച ദീപു ജോസഫാണ് ചിത്രസംയോജനം. സംഗീതം: ബിജിബാൽ, കലാസംവിധനം: പ്രശാന്ത് മാധവ്. രാക്ഷസൻ, സൂരറൈ പോട്ര് എന്നീ തമിഴ് ചിത്രങ്ങൾക്ക് ത്രിൽസ് ഒരുക്കിയ വിക്കി മാസ്റ്ററാണ് 'പുളളി'യുടെ സംഘട്ടനരംഗങ്ങളൊരുക്കിയത്. വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ. തോമസ്, പി.ആർ.ഒ. - എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.
  Published by:Anuraj GR
  First published: