• HOME
  • »
  • NEWS
  • »
  • film
  • »
  • 'സോയ ഫാക്ടറി'ന്‍റെ ട്രയിലർ കണ്ടു; ദുൽഖർ സൽമാനെ അഭിനന്ദിച്ച് സച്ചിൻ തെണ്ടുൽക്കർ

'സോയ ഫാക്ടറി'ന്‍റെ ട്രയിലർ കണ്ടു; ദുൽഖർ സൽമാനെ അഭിനന്ദിച്ച് സച്ചിൻ തെണ്ടുൽക്കർ

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദി സോയാ ഫാക്ടർ’.

ദി സോയ ഫാക്ടർ എന്ന ചിത്രത്തിൽ നിന്ന്

ദി സോയ ഫാക്ടർ എന്ന ചിത്രത്തിൽ നിന്ന്

  • Last Updated :
  • Share this:
    മലയാളത്തിന്‍റെ പ്രിയതാരം ദുൽഖർ സൽമാനെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ദുൽഖർ സൽമാന്‍റെ പുതിയ ഹിന്ദിചിത്രം 'ദി സോയാ ഫാക്ടറി'ന്‍റെ ട്രെയിലർ കണ്ടാണ് സച്ചിൻ ചിത്രത്തിലെ നായകനെയും നായികയെയും അഭിനന്ദിച്ചത്. സെപ്തംബർ 20ന് റിലീസ് ആകുന്ന ചിത്രത്തിന്‍റെ ട്രയിലർ കണ്ട സച്ചിൻ തെണ്ടുൽക്കർ ട്വിറ്ററിലാണ് സോനം കപൂറിനെയും ദുൽഖർ സൽമാനെയും അഭിനന്ദിച്ചത്.

    "ദി സോയ ഫാക്ടർ' സിനിമയുടെ ട്രയിലർ കണ്ടു. എന്‍റെ സുഹൃത്ത് അനിൽ കപൂറിന്‍റെ മകൾ സോനം കപൂറിനും ദുൽഖർ സൽമാനും എല്ലാവിധ ആശംസകളും നേരുന്നു" - ട്വിറ്ററിൽ സച്ചിൻ തെണ്ടുൽക്കർ കുറിച്ചു.

    ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദി സോയാ ഫാക്ടർ’. ഒരു ക്രിക്കറ്റ് താരത്തിന്‍റെ വേഷത്തിലാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ എത്തുന്നത്‌. സോനം കപൂര്‍ ആണ് ചിത്രത്തിലെ നായിക.

     



    നിഖിൽ ഖോദ എന്ന ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കഥാപാത്രത്തെയാണ് ദുൽഖർ സിനിമയിൽ അവതരിപ്പിക്കുന്നത്. 1983ൽ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോകകപ്പ് ജയിക്കാൻ ലക്കി ചാമായി തെരഞ്ഞെടുക്കുന്നതും തുടർന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

    അനുജ ചൗഹാന്‍റെ 2008ൽ പ്രസിദ്ധീകരിച്ച 'ദ സോയ ഫാക്ടർ' എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം.

    First published: