നിവിൻ പോളിക്ക് നന്ദി പറഞ്ഞ് സച്ചിൻ തെണ്ടുൽക്കർ; ഒപ്പം ആരോഗ്യത്തോടെ ഇരിക്കാൻ നിർദ്ദേശവും
നിവിൻ പോളിക്ക് നന്ദി പറഞ്ഞ് സച്ചിൻ തെണ്ടുൽക്കർ; ഒപ്പം ആരോഗ്യത്തോടെ ഇരിക്കാൻ നിർദ്ദേശവും
'നന്ദി നിവിൻ, സുരക്ഷിതനായിരിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ' എന്നാണ് നന്ദി അറിയിച്ചു കൊണ്ടുള്ള സന്ദേശത്തിൽ സച്ചിൻ പറഞ്ഞത്.
നിവിൻ പോളിയും സച്ചിൻ തെണ്ടുൽക്കറും
Last Updated :
Share this:
ജന്മദിന ആശംസ നേർന്ന് മലയാള നടൻ നിവിൻ പോളിക്ക് നന്ദി പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഏപ്രിൽ 24ന് ആയിരുന്നു സച്ചിന്റെ ജന്മദിനം. അന്നേദിവസം, ട്വിറ്ററിൽ ആയിരുന്നു നിവിൻ പോളി സച്ചിന് ജന്മദിന ആശംസകൾ നേർന്നത്.
"ക്രിക്കറ്റ് ഇതിഹാസം സച്ചിന് സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഒരു തലമുറയ്ക്ക് പ്രചോദനമായതിന് താങ്കൾക്ക് നന്ദി. കൂടുതൽ സന്തോഷവും വിജയവും ആശംസിക്കുന്നു. എല്ലാക്കാലത്തും താങ്കളുടെ ആരാധകൻ" - എന്നായിരുന്നു സച്ചിന് പിറന്നാൾ ആശംസ നേർന്ന് നിവിൻ പോളി ട്വിറ്ററിൽ കുറിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയണിഞ്ഞ് സച്ചിനൊപ്പം നിൽക്കുന്ന ചിത്രത്തിന് ഒപ്പമായിരുന്നു നിവിൻ പോളി സച്ചിന് ആശംസകൾ അറിയിച്ചത്.
ലക്ഷക്കണക്കിന് ആരാധകരാണ് പിറന്നാൾ ദിനത്തിൽ സച്ചിന് ആശംസകൾ നേർന്നത്. ജന്മദിനം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണെങ്കിലും മലയാളത്തിന്റെ പ്രിയ നടന്റെ ആശംസ കണ്ട സച്ചിൻ നന്ദിയും അറിയിച്ചു. 'നന്ദി നിവിൻ, സുരക്ഷിതനായിരിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ' എന്നാണ് നന്ദി അറിയിച്ചു കൊണ്ടുള്ള സന്ദേശത്തിൽ സച്ചിൻ പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.