സായ് പല്ലവി അഭിനയം നിർത്തിയോ? സത്യാവസ്ഥ ഇതാണ്

ചിത്രത്തിലെ നായകൻ സൂര്യയും ധാരാളം റീടേക്കുകൾ എടുക്കുന്നു എന്ന് അറിഞ്ഞപ്പോഴാണ് കുറച്ചെങ്കിലും ആശ്വാസമായത്.

news18
Updated: May 26, 2019, 10:47 AM IST
സായ് പല്ലവി അഭിനയം നിർത്തിയോ? സത്യാവസ്ഥ ഇതാണ്
sai pallavi
  • News18
  • Last Updated: May 26, 2019, 10:47 AM IST
  • Share this:
പ്രേമം എന്ന മലയാളചിത്രത്തിലെ മലർ മിസ്ല് ആയി അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലെ പ്രിയതാരമായി മാറിയ ആളാണ് സായ് പല്ലവി. തമിഴ്, തെലുങ്ക് ചിത്രങ്ങളിലായി പ്രമുഖ താരങ്ങൾക്കൊപ്പം വേഷമിട്ട സായിയുടെ ചിത്രങ്ങളെല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. അഭിനയത്തിന് പുറമെ മികച്ച ഡാൻസർ കൂടിയായ സായ് പല്ലവി 'മാരി' എന്ന ചിത്രത്തിൽ ധനുഷിനൊപ്പം തകർത്താടിയ റൗഡി ബേബി എന്ന ഗാനം ആഗോളതലത്തിലും ശ്രദ്ധ നേടിയിരുന്നു. തെന്നിന്ത്യയിലെ താരമൂല്യം കൂടിയ താരങ്ങളിലൊരാളായ സായി, എന്നാല്‍ സിനിമകളുടെ തെരഞ്ഞെടുപ്പിൽ വളരെയെറേ ശ്രദ്ധ പുലർത്തിയിരുന്നു. വലിച്ചു വാരി ചിത്രങ്ങൾ ചെയ്യാതെ കഥാമൂല്യം ഉള്ളതും തനിക്കിണങ്ങുന്നതുമായ വേഷങ്ങൾ മാത്രം തെരഞ്ഞെടുത്തതും താരത്തിന്റെ വിജയത്തിന് ഗുണം ചെയ്തു.

Also Read-സായ് പല്ലവി ഇനി ജനനായകന്റെ പ്രിയ സഖി

എന്നാൽ രണ്ട് ദിവസങ്ങളായി സായ് പല്ലവി അഭിനയം നിർത്തുന്ന എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. താൻ ഒരു മികച്ച നടിയല്ലെന്നും അതുകൊണ്ട് അഭിനയം അവസാനിപ്പിക്കുന്നു എന്നും താരം പറഞ്ഞുവെന്നായിരുന്നു വാർത്ത. ശരിക്കും ഇക്കാര്യം സത്യം തന്നെയാണ്. തന്റെ പുതിയ ചിത്രമായ എൻജികെയുടെ പ്രൊമോഷൻ ചടങ്ങുകൾക്കിടെയാണ് അഭിനയം നിർത്തുന്നതിനെപ്പറ്റി ഒരുഘട്ടത്തിൽ ചിന്തിച്ചിരുന്നുവെന്ന കാര്യം സായ് വെളിപ്പെടുത്തിയത്.

Also Read-സായ് പല്ലവിയുടെ തകർപ്പൻ ഡാൻസ്, മാരി 2 റൗഡി ബേബി

സെൽവരാഘവൻ സംവിധാനം ചെയ്ത എൻജികെ എന്ന ചിത്രത്തിൽ സൂര്യക്കൊപ്പമാണ് സായ് പല്ലവി എത്തുക. ഈ ചിത്രത്തിലെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനിടെയാണ് താൻ ഒരു മികച്ച നടിയല്ലെന്ന് ഒരവസരത്തിൽ തോന്നിപ്പോയെന്നും അഭിനയം അവസാനിപ്പിക്കുന്ന കാര്യം വരെ ചിന്തിച്ചുവെന്നും നടി വ്യക്തമാക്കിയത്. 'സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ സെൽവരാഘവന് എന്റെ പ്രകടനം ഇഷ്ടമായില്ല.. അതുകൊണ്ട് ചിത്രീകരണം അടുത്ത ദിവസത്തേക്ക് മാറ്റി.. അന്ന് തിരികെ വീട്ടിലെത്തിയ ശേഷം ഞാൻ അമ്മയോട് പറ‍ഞ്ഞു..ഞാൻ ഒരു നല്ല അഭിനേതാവല്ല.. ഞാൻ മെഡിസിൻ പഠനത്തിലേക്ക് തിരിച്ചു പോവുകയാണ്.. ' എന്നായിരുന്നു വെളിപ്പെടുത്തൽ. എന്നാൽ അടുത്ത ദിവസം ആദ്യ ടേക്കിൽ തന്നെ ആ രംഗം ശരിയായെന്നും സായ് പറഞ്ഞു.

Also Read-അച്ഛൻ പാടുന്ന താരാട്ടുമായി സായ് പല്ലവിയുടെ ആട്ടു തൊട്ടിൽ

ചിത്രത്തിലെ നായകൻ സൂര്യയും ധാരാളം റീടേക്കുകൾ എടുക്കുന്നു എന്ന് അറിഞ്ഞപ്പോഴാണ് തനിക്ക് കുറച്ചെങ്കിലും ആശ്വാസമായതെന്ന കാര്യവും സായി പറയുന്നു. സെൽവരാഘവൻ സംതൃപ്തി നൽകുന്ന തരത്തിൽ അഭിനേതാക്കളുടെ പ്രകടനം എത്തുന്നത് വരെ അദ്ദേഹം റീടേക്കുകൾ എടുത്തു കൊണ്ടിരിക്കുമെന്ന് കൂടി അറിഞ്ഞതോടെ ആശ്വാസം ഇരട്ടിയായി സായ് കൂട്ടിച്ചേർത്തു.

ഡ്രീം വാരിയർ പിക്ചർ നിർമ്മിക്കുന്ന എൻജികെ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. മെയ് 31 ന് റിലീസാകുന്ന ചിത്രത്തിൽ സൂര്യയുടെ ഭാര്യ ആയാണ് സായി പല്ലവി എത്തുന്നത്.

First published: May 26, 2019, 10:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading