• HOME
  • »
  • NEWS
  • »
  • film
  • »
  • Sai Pallavi| ബുർഖയണിഞ്ഞ് സിനിമ കാണാനെത്തി സായ് പല്ലവി; വീഡിയോ വൈറൽ

Sai Pallavi| ബുർഖയണിഞ്ഞ് സിനിമ കാണാനെത്തി സായ് പല്ലവി; വീഡിയോ വൈറൽ

ആരാധകർക്ക് ആർക്കും തന്നെ തങ്ങളുടെ കൂടെയുള്ളത് സായ് പല്ലവിയാണെന്ന് തിരിച്ചറിയാനായില്ല.

  • Share this:
തെന്നിന്ത്യയിൽ കുറഞ്ഞ കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരമാണ് സായ് പല്ലവി (Sai Pallavi). തെലുങ്കിൽ നാഗചൈതന്യയ്ക്കൊപ്പം അഭിനയിച്ച ലൗ സ്റ്റോറി(Lovestory) സൂപ്പർ ഹിറ്റായതിനു പിന്നാലെ സായ് പല്ലവിയുടെ താരമൂല്യവും ഉയർന്നു.

സായ് പല്ലവി നായികയായ ഏറ്റവും പുതിയ ചിത്രം ശ്യാം സിംഗ റോയ് തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. നാനി നായകനാകുന്ന ചിത്രത്തിൽ കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സ്വന്തം സിനിമ തിയേറ്ററിൽ സാധാരണക്കാർക്കൊപ്പമിരുന്ന് കാണാൻ സായ് പല്ലവിയും എത്തിയിരുന്നു. എന്നാൽ ആരാധകർക്ക് ആർക്കും തന്നെ തങ്ങളുടെ കൂടെയുള്ളത് സായ് പല്ലവിയാണെന്ന് തിരിച്ചറിയാനായില്ല.

ബുർഖ ധരിച്ചാണ് സായ് പല്ലവി ഹൈദരാബാദിലെ തിയേറ്ററിൽ നിറഞ്ഞ സദസ്സിനൊപ്പം തന്റെ ചിത്രം കണ്ടത്. ഒപ്പം സിനിമയുടെ സംവിധായകൻ രാഹുൽ സംക്രിതായാനും ഉണ്ടായിരുന്നു.








View this post on Instagram






A post shared by @filmy_ka_adda





ബുർഖ ധരിച്ച് സിനിമ കാണാനെത്തിയ സായ് പല്ലവിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നായികയുടെ എൻട്രി സീനിൽ ആരാധകർ ആർപ്പു വിളിക്കുന്നതും വീഡിയോയിൽ കാണാം.

Also Read-Nayanthara Vignesh Shivan | പുതുവര്‍ഷം ദുബായില്‍; ബുര്‍ജ് ഖലീഫയില്‍ ആഘോഷിച്ച് വിഘ്‌നേശ് ശിവനും നയന്‍താരയും

വീഡിയോയുടെ അവസാനം ബുർഖ മാറ്റി മനോഹരമായി ചിരിക്കുന്ന പ്രിയ താരത്തേയും കാണാം.

മികച്ച പ്രതികരണമാണ് ശ്യാം സിംഗ റോയ്ക്ക് തിയറ്ററിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡിസംബർ 24 നാണ് ചിത്രം പുറത്തിറങ്ങിയത്. സത്യദേവ് ജംഗയുടെ കഥയെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ് ശ്യാം സിംഗ റോയ്. സായ് പല്ലവിക്ക് പുറമേ, മഡോണ സെബാസ്റ്റ്യൻ, കൃതി ഷെട്ടി എന്നിവരും ചിത്രത്തിൽ നായികമാരായി എത്തുന്നുണ്ട്.
Published by:Naseeba TC
First published: