നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • സായ് പല്ലവിയുടെ ലവ് സ്റ്റോറി വമ്പൻ ഹിറ്റ്; ആദ്യ ദിനം പത്തു കോടിയിലേറെ കളക്ഷൻ

    സായ് പല്ലവിയുടെ ലവ് സ്റ്റോറി വമ്പൻ ഹിറ്റ്; ആദ്യ ദിനം പത്തു കോടിയിലേറെ കളക്ഷൻ

    നാഗചൈതന്യ നായകനായി എത്തിയ ലവ് സ്റ്റോറി എന്ന ചിത്രം വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. മലയാളികൾക്കും പ്രിയങ്കരിയായ സായ് പല്ലവിയാണ് ചിത്രത്തിൽ നായിക.

    sai-pallavi-love-story

    sai-pallavi-love-story

    • Share this:
      കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകൾ തുറന്നത് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ആഘോഷമാക്കി സിനിമാപ്രേമികൾ. നാഗചൈതന്യ നായകനായി എത്തിയ ലവ് സ്റ്റോറി എന്ന ചിത്രം വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. മലയാളികൾക്കും പ്രിയങ്കരിയായ സായ് പല്ലവിയാണ് ചിത്രത്തിൽ നായിക. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം ആദ്യം ദിനം തന്നെ പത്തുകോടിയിലേറെ കളക്ഷനാണ് നേടിയത്.

      ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും എല്ലാ തിയറ്ററുകളിലും ചിത്രം ഹൌസ് ഫുൾ ആയിരുന്നു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മാത്രം ആദ്യ ദിനം ആറുകോടിയിലേറെ കളക്ഷൻ നേടി. മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി ചിത്രത്തിന് ആദ്യം ദിവസം നാലു കോടിയോളം രൂപ കളക്ഷൻ ലഭിച്ചു. ലോകമെമ്പാടുമായി ആയിരം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിലായി 700ലേറെ സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തി.

      Also Read- Dulquer Salman | വരനെ ആവശ്യമുണ്ട് 'പരിണയ'മായി തെലുങ്കില്‍; ട്രെയിലര്‍ പുറത്ത്

      ശേഖർ കാമ്മുല കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലവ് സ്റ്റോറി. 32 കോടി രൂപ മുതൽ മുടക്കി നാരായൻ ദാസ് കെ നരംഗ്, പുഷ്കർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. രാജീവ് കങ്കല, ദേവയാനി, ഈശ്വരി റാവു, സത്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ബോക്സോഫീസിൽ വമ്പൻ ഹിറ്റായ ഫിദയ്ക്ക് ശേഷം ശേഖർ കാമ്മുലയും സായ് പല്ലവിയും ഒരുമിക്കുന്ന ചിത്രമാണ് ലവ് സ്റ്റോറി.


      തെലുങ്ക് സൂപ്പർ താരം നാഗ ചൈതന്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ഇത് മാറിയേക്കാം എന്നാണ് വിവരം. അമേരിക്കയിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

      അമേരിക്കയിൽ റിലീസ് ചെയ്തു ആദ്യ ദിനം ഏറ്റവുമധികം കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമയെന്ന നേട്ടവും ലവ് സ്റ്റോറി കൈവരിച്ചതായാണ് റിപ്പോർട്ട്. T2BLive- ന്റെ ട്വിറ്റർ ഹാൻഡിൽ ആദ്യ ദിവസത്തെ കളക്ഷൻ വിവരങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
      Published by:Anuraj GR
      First published:
      )}