• HOME
  • »
  • NEWS
  • »
  • film
  • »
  • State film Awards | 'കോൺഗ്രസുകാർ നന്നായി അഭിനയിച്ചാൽ പരിഗണിക്കാം; അടുത്ത വട്ടം പ്രത്യേക ജൂറിയെ വെക്കാം'; സജി ചെറിയാൻ

State film Awards | 'കോൺഗ്രസുകാർ നന്നായി അഭിനയിച്ചാൽ പരിഗണിക്കാം; അടുത്ത വട്ടം പ്രത്യേക ജൂറിയെ വെക്കാം'; സജി ചെറിയാൻ

പുരസ്‌കാര നിർണയം മികച്ച രീതിയിലാണ് നടന്നതെന്നും ജൂറിയുടെ വിധി അന്തിമമാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രി സജി ചെറിയാൻ

മന്ത്രി സജി ചെറിയാൻ

  • Share this:
    സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ (State Film Awards) പ്രഖ്യാപിച്ചതിന് ശേഷമുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ (Saji Cherian). പുരസ്‌കാര നിർണയം മികച്ച രീതിയിലാണ് നടന്നതെന്നും ജൂറിയുടെ വിധി അന്തിമമാണെന്നും മന്ത്രി പറഞ്ഞു.

    നിർമാതാവിനെതിരായ കേസ് പുരസ്‌കാര നിർണയത്തിൽ ഘടകമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ജൂറി എല്ലാ സിനിമകളും കണ്ടെന്നാണ് പറഞ്ഞത്. ഹോം സിനിമയും ജൂറി കണ്ടിരുന്നുവെന്നാണ് ജൂറി ചെയർമാൻ പറഞ്ഞത്. നടൻ ഇന്ദ്രൻസിന്റേത് തെറ്റിദ്ധാരണ ആകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    സിനിമ ജൂറി കണ്ടിട്ടുണ്ടാവില്ലെന്ന ഇന്ദ്രൻസിന്റെ ആരോപണം നേരത്തെ ജൂറി ചെയർമാനും തള്ളിയിരുന്നു. പുരസ്കാര നിർണയത്തിൽ ജൂറിക്ക് പരമാധികാരം നൽകിയിരുന്നു. ആയതിനാൽ തന്നെ പുരസ്‌കാര നിർണയത്തിൽ വകുപ്പിനോ സർക്കാരിനോ ചലച്ചിത്ര അക്കാദമിക്കോ യാതൊരു പങ്കുമില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.

    Also read- 'ഹോം' സിനിമ ജൂറി കണ്ടുകാണില്ല; ഒരാള്‍ തെറ്റ് ചെയ്താല്‍ കുടുംബത്തെ മുഴുവന്‍ ശിക്ഷിക്കുമോ? : ഇന്ദ്രന്‍സ്

    കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധിച്ച് രംഗത്തിറങ്ങി വിവാദത്തിൽ ചാടിയ ജോജു ജോർജിന് പുരസ്കാരം നൽകിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്, ‘അഭിനയിച്ചവർക്ക് അല്ലേ നൽകാനാവൂ’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ജോജു മികച്ച രീതിയിൽ അഭിനയിച്ചതിനാണ് പുരസ്‌കാരം നൽകിയത്, കോണ്‍ഗ്രസുകാര്‍ ആരെങ്കിലും നന്നായി അഭിനയിച്ചാല്‍ പരിഗണിക്കാ൦. ഇതിനായി വേണമെങ്കില്‍ പ്രത്യേക ജൂറിയെ വെക്കാമെന്നും മന്ത്രി പറഞ്ഞു.

    പുരസ്കാര നിര്‍ണയത്തില്‍ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ലൈംഗീക പീഡനക്കേസില്‍ കുറ്റാരോപിതനായ വിജയ് ബാബു നിര്‍മ്മിച്ച ചിത്രമായതിനാലാണ് ഹോമിനെ ഒഴിവാക്കിയതെന്നും അഭ്യൂഹമുണ്ട്. ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനും മഞ്ജു പിള്ളയ്ക്കും അവാര്‍ഡ് നല്‍കാത്തതില്‍ സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍‌ രംഗത്തെത്തിയിരുന്നു.

    Also Read- 'ചിത്രങ്ങള്‍ പലതും രണ്ടാമത് കണ്ടു'; മലയാളത്തില്‍ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളെന്ന് ജൂറി

    നടി രമ്യാ നമ്പീശന്‍, കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ടി സിദ്ദിഖ് തുടങ്ങി ഒട്ടനവധിപേര്‍ ഇന്ദ്രന്‍സാണ് പുരസ്‌കാരത്തിന് അര്‍ഹനെന്ന് ചൂണ്ടിക്കാട്ടി.

    'ഹൃദയം കവര്‍ന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകര്‍ച്ച മറ്റ് അഭിനേതാക്കളില്‍ കാണാന്‍ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങളെന്ന് ടി സിദ്ധിഖ് കുറിച്ചു.ഇന്ദ്രന്‍സിന്റെ ചിത്രം പങ്കുവച്ച്, ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍ എന്നാണ് രമ്യ കുറിച്ചത്.

    Also read- ജനങ്ങളുടെ ഹൃദയത്തില്‍ ഇടംനേടിയതാണ് ഏറ്റവും വലിയ പുരസ്കാരം; പ്രതിഷേധമില്ല: 'ഹോം' സംവിധായകന്‍

    അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ച ഷാഫി പറമ്പില്‍ ഇന്ദ്രന്‍സിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. 'ജനഹൃദയങ്ങളില്‍' മികച്ച നടന്‍ എന്നും ഇന്ദ്രന്‍സ് ആണ് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ എത്തിയത്.
    Published by:Naveen
    First published: