• HOME
  • »
  • NEWS
  • »
  • film
  • »
  • ആ പഴയ സലിം കുമാർ വീണ്ടും

ആ പഴയ സലിം കുമാർ വീണ്ടും

  • Share this:
    കോളജ് പഠനകാലം വീണ്ടും അയവിറക്കി നടൻ സലിം കുമാർ. എറണാകുളം മഹാരാജാസ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ എടുത്ത അതിരപ്പള്ളി ടൂറിന്റെ ചിത്രമാണ് നടൻ ഫേസ്ബുക് ആരാധകർക്കായി പങ്കു വച്ചതു. ഉല്ലാസ യാത്രക്കിടെ കൂട്ടുകാർക്കൊപ്പം പകർത്തിയ മങ്ങി തുടങ്ങിയ കളർ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കോളജ് പഠന കാലത്താണ് യുവജനോത്സവ വേദികളിലൂടെ താരം മിമിക്രി രംഗത്ത് ചുവടുറപ്പിക്കുന്നതു. ഇത് ടെലിവിഷൻ പരിപാടികളിലേക്കും പിന്നീട് സിനിമ രംഗത്തേക്കുമുള്ള നടൻറെ വളർച്ചക്കു സഹായിച്ചു.



    വളരെ കൃത്യമായി കോമഡി കൈകാര്യം ചെയ്തു പ്രേക്ഷക സ്നേഹം പിടിച്ചു പറ്റിയ സലിം, മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ആദാമിന്റെ മകൻ അബുവിലൂടെ സീരിയസ് വേഷങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു ഒരിടയ്ക്കു. പിന്നീട് വീണ്ടും കോമഡി വേഷങ്ങൾ കൈകാര്യം ചെയ്തു തിരിച്ചു വരികയായിരുന്നു. എന്നാൽ പണ്ട് ചെയ്ത തമാശ കഥാപാത്രങ്ങളായി താരം ട്രോളുകളിൽ നിറഞ്ഞു നിന്നു. കല്യാണ രാമൻ, പുലിവാൽ കല്യാണം, തെങ്കാശി പട്ടണം, തിളക്കം, ഹാപ്പി ഹസ്ബൻഡ്‌സ്, ചതിക്കാത്ത ചന്തു എന്നീ ചിത്രങ്ങളിൽ സലിം കുമാർ അവതരിപ്പിച്ച കഥാപാത്രങ്ങളാണു ഏറ്റവും പ്രിയങ്കരം.



    മിമിക്രി കാലം മുതൽ സന്തത സഹചാരിയായി ഒപ്പമുണ്ടായിരുന്ന കലാഭവൻ മണിയുടെ ജീവിത കഥ പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയിൽ മണിയുടെ അച്ഛന്റെ വേഷം കൈകാര്യം ചെയ്തിരുന്നു സലിം കുമാർ.
    First published: