• HOME
  • »
  • NEWS
  • »
  • film
  • »
  • Salman Khan | അതിര് വിട്ട് ആഘോഷം; തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച് ആരാധകര്‍; എതിര്‍ത്ത് സല്‍മാന്‍ ഖാന്‍

Salman Khan | അതിര് വിട്ട് ആഘോഷം; തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച് ആരാധകര്‍; എതിര്‍ത്ത് സല്‍മാന്‍ ഖാന്‍

പടക്കങ്ങളുമായി വരുന്നവരെ തിയേറ്ററിനുള്ളില്‍ കയറ്റരുതെന്നും പരിശോധന കര്‍ശനമാക്കണമെന്നും കടുത്ത നടപടിയെടുക്കണമെന്നും അദ്ദേഹം തിയേറ്റര്‍ ഉടമകളോട് ആവശ്യപ്പെട്ടു.

  • Last Updated :
  • Share this:
    തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ആരാധകര്‍ക്കെതിരെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ 'ആന്റിം; ദ ഫൈനല്‍ ട്രൂത്ത്' എന്ന ചിത്രത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിക്കുന്നതിനിടെയയായിരുന്നു അതിരു വിട്ട ആഘോഷം നടന്നത്. തിയേറ്ററില്‍ ബാല്‍ക്കണിയില്‍ നിന്ന് പൂക്കുറ്റിയടക്കമുള്ള പടകങ്ങളാണ് ആരാധകര്‍ കത്തിച്ചത്.

    ജീവന് ഭീഷണിയുള്ള ഇത്തരം ആഘോഷങ്ങളില്‍ നിന്ന് ദയവ് ചെയ്ത് ഒഴിഞ്ഞ് നില്‍ക്കണമെന്ന് ആരാധകരോട് താരം സമൂഹമാധ്യങ്ങളിലൂടെ അഭ്യര്‍ഥിച്ചു. ഇത്തരത്തിലുള്ള ആഘോഷത്തിന്റെ വീഡിയോ സഹിതം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആവശ്യം.




    പടക്കങ്ങളുമായി വരുന്നവരെ തിയേറ്ററിനുള്ളില്‍ കയറ്റരുതെന്നും പരിശോധന കര്‍ശനമാക്കണമെന്നും കടുത്ത നടപടിയെടുക്കണമെന്നും അദ്ദേഹം തിയേറ്റര്‍ ഉടമകളോട് ആവശ്യപ്പെട്ടു.
    Published by:Jayesh Krishnan
    First published: