നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Watch: ‘ബെസ്റ്റ് ഓഫ് ലക്ക്’ ടോക്യോ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് പിന്തുണയുമായി സൽമാൻ ഖാൻ

    Watch: ‘ബെസ്റ്റ് ഓഫ് ലക്ക്’ ടോക്യോ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് പിന്തുണയുമായി സൽമാൻ ഖാൻ

    അത്ലറ്റുകൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് സൽമാൻ ഖാൻ

    സൽമാൻ ഖാൻ

    സൽമാൻ ഖാൻ

    • Share this:
      ടോക്യോ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ അത്ലറ്റുകൾക്ക് പിന്തുണയുമായി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ രംഗത്തെത്തി. വ്യാഴായ്ചയാണ് താരം സമൂഹ മാധ്യമങ്ങളിൽ അത്ലറ്റുകൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് പുതിയ പോസ്റ്റിട്ടത്.

      പുതിയ വീഡിയോയിൽ സൽമാൻ പറയുന്നതിങ്ങനെയാണ്, “ടോക്യോ ഒളിംപിക്സിലെ ഇന്ത്യൻ ടീമിന് നല്ലത് വരട്ടെ. ചിയർ ഫോർ ഇന്ത്യ."

      കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകം ഏറെ പ്രതീക്ഷയോടെയും ആശങ്കയോടെയും ഉറ്റുനോക്കുന്ന ടോക്യോ 2020 ഒളിമ്പിക്സിന് ഇന്ന് തുടക്കമാവുകയാണ്. ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം എന്നറിയപ്പെടുന്ന ഒളിമ്പിക്സ് നടക്കുന്നത്. ലോകമെമ്പാടുമുള്ള കായിക താരങ്ങൾ ഈ സമ്മർ ഒളിമ്പിക്സിൽ 339 മത്സര ഇനങ്ങളിൽ പങ്കെടുക്കും.




      127 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്യോ ഒളിംപിക്സിൽ പങ്കെടുക്കുന്നത്. ഇത്തവണ ഇന്ത്യ കൂടുതൽ പേരെ ഒളിംപിക്സിനായി അയച്ചിരിക്കുന്നത് കൊണ്ട് തന്നെ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 119 കായികതാരങ്ങളിൽ 67 പുരുഷന്മാരും 52 സ്ത്രീകളുമാണുള്ളത്. റിയോ 2016 ഒളിമ്പിക്സിൽ ഇന്ത്യ 6 മെഡലുകൾ നേടിയിരുന്നു.

      കൊറോണ വൈറസ് മഹാമാരി മൂലം മറ്റെല്ലാ പ്രധാന കായിക മത്സരങ്ങളെയും പോലെ 2020ൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സും മാറ്റിവച്ചിരുന്നു. ലോഗോയും മറ്റും അച്ചടിച്ച ധാരാളം സാധനസാമഗ്രികൾ പാഴായിപ്പോകുമെന്നതിനാൽ സംഘാടകർ യഥാർത്ഥ പേര് മാറ്റിയില്ല. അതുകൊണ്ടാണ് 2021 ൽ നടക്കുന്നതായിട്ടു കൂടി ഒളിംപിക്സ് 2020 എന്ന് തന്നെ വിശേഷിപ്പിക്കുന്നത്.

      ഇത്തവണത്തെ ഒളിമ്പിക്സ് മാസ്കോട്ട് അഥവാ ഭാ​ഗ്യ മുദ്രയെ മിറൈറ്റോവ എന്നാണ് വിളിക്കുന്നത്. ഭാവിയിലേക്കും നിത്യതയിലേക്കും എന്നുമുള്ള ജാപ്പനീസ് പദങ്ങൾ കൂടിച്ചേ‍ർന്നതാണ് ഈ പേര്. ലോകമെമ്പാടുമുള്ള ആളുകൾക്ക് ശുഭ പ്രതീക്ഷയുടെ ഭാവി നേരുക എന്നതാണ് ഈ ചിഹ്നം കൊണ്ട് അ‍ർത്ഥമാക്കുന്നത്.

      അതേസമയം, ബിഗ്ബോസിന്റെ പുതിയ സീസൺ പ്രഖ്യാപിച്ചിട്ടുണ്ട് സൽമാൻ ഖാൻ. പരിപാടിയുടെ ഒരു പ്രോമോയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. മുൻ സീസണുകളിൽ നിന്ന് വ്യത്യസ്ഥമായി ഒടിടി രൂപത്തിലാണ് ഇത്തവണ ബിഗ്ബോസ് പ്രേക്ഷകരിലേക്കെത്തുക.

      ടെലിവിഷനിൽ വരുന്നതിന്റെ ആറാഴ്ച മുൻപ ഒടിടിയിൽ വരുമെന്നും പ്രേക്ഷകർക്കും പങ്കെടുക്കാനും സംവദിക്കാനും അവസരം ലഭിക്കുമെന്നും താരം അവകാശപ്പെടുന്നു. ഓഗസ്റ്റ് 8 ന് വൂട്ടിലാണ് ബിഗ്ബോസ് ഓടിടി റിലീസ് ചെയ്യുക.

      കൂടാതെ, കത്രീന കൈഫിനൊപ്പം സൽമാൻ വേഷമിടുന്ന ടൈഗർ 3യുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മനീഷ് ശർമ്മയാണ് ഈ ശ്രേണിയിലെ മൂന്നാമത്തെ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.

      Summary: Salman Khan took to social media on Thursday evening to wish luck to the Indian contingent participating at the Tokyo Olympics. In a video, Salman said, “Best of luck to our Indian Olympic team for the Tokyo Olympics. Cheer for India
      Published by:user_57
      First published: