• HOME
  • »
  • NEWS
  • »
  • film
  • »
  • ട്രോളിനു മറുപടി? പാടത്ത് മഴ നനഞ്ഞ് പണിയെടുക്കുന്ന വീഡിയോയുമായി സൽമാൻ ഖാൻ

ട്രോളിനു മറുപടി? പാടത്ത് മഴ നനഞ്ഞ് പണിയെടുക്കുന്ന വീഡിയോയുമായി സൽമാൻ ഖാൻ

Salman Khan Ploughs Field on a Tractor in the Rain | ശരീരത്തിൽ ചെളി പുരണ്ട ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ പാടത്ത് പണിയെടുക്കുന്ന വീഡിയോയുമായി സൽമാൻ ഖാൻ

സൽമാൻ ഖാന്റെ വീഡിയോയിൽ നിന്നും

സൽമാൻ ഖാന്റെ വീഡിയോയിൽ നിന്നും

  • Share this:
    ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ സൽമാൻ ഖാൻ പനവേലിലുള്ള തന്റെ ഫാംഹൗസിൽ തന്നെയാണ് താമസം. ഇവിടെ അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ കണ്ടാൽ അടുത്തൊന്നും നഗര ജീവിതത്തിലേക്ക് ചേക്കേറാൻ സല്ലുവെന്ന സൽമാന് പ്ലാനില്ല എന്നു തോന്നും. കുതിരസവാരി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടാണ് സൽമാൻ ഇവിടെ വേനലവധി ചെലവഴിച്ചത്.

    ഇപ്പോൾ പുതിയൊരു വീഡിയോയും സൽമാൻ പോസ്റ്റ് ചെയ്യുന്നു. മഴയത്ത് നനഞ്ഞും ട്രാക്ടർ ഓടിച്ച് പാടത്ത് പണിയെടുക്കുകയും ചെയ്യുന്ന സൂപ്പർ താരത്തെ ഈ വീഡിയോയിൽ പ്രേക്ഷകർക്ക് കാണാം. സൽമാനൊപ്പം ഒരു സഹായി കൂടിയുണ്ട്. പിങ്ക് ടീ ഷർട്ടും കറുത്ത ഷോർട്ട്സുമണിഞ്ഞു പാടത്തെ ചെളിയിലൂടെ സൽമാൻ നടക്കുന്ന രംഗവുമുണ്ട്.








    View this post on Instagram





    Farminggg


    A post shared by Salman Khan (@beingsalmankhan) on






    ട്രാക്ടർ ഓടിക്കുന്ന പ്രിയതാരത്തെ കണ്ടപ്പോൾ ഒരു ആരാധകന് പഴയകാലം ഓർമ്മവന്നു. 'സുൽത്താൻ' എന്ന സിനിമയിൽ സൽമാൻ ട്രാക്ടർ ഓടിക്കുന്ന രംഗം ഉണ്ടായിരുന്നു.

    ഏതാനും ദിവസങ്ങൾക്ക് മുൻപ് ശരീരമാസകലം ചെളിപുരണ്ട തന്റെ ഒരു ചിത്രം സൽമാൻ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് ഭയങ്കരമായി വിമർശനം നേരിടേണ്ടി വന്നു സൽമാന്. കർഷകർക്ക് ആദരം അർപ്പിക്കാനുള്ള പോസ്റ്റ് എന്നായിരുന്നു സൽമാന്റെ വിശദീകരണം. എന്നാൽ ശരീരത്തിൽ ചിലയിടങ്ങളിൽ മാത്രമായി ചെളി പുരണ്ടു എന്ന കാര്യം ചൂണ്ടിക്കാട്ടി ട്രോളുകളുടെ പ്രവാഹമായിരുന്നു.
    Published by:meera
    First published: