• HOME
  • »
  • NEWS
  • »
  • film
  • »
  • സൽമാൻ ഖാനൊപ്പം നിഴലായി; അമ്പതോളം ചിത്രങ്ങളിൽ സൽമാൻ ഖാന്റെ ബോഡി ഡബിൾ ആയ സാഗർ പാണ്ഡേയെ കുറിച്ച്

സൽമാൻ ഖാനൊപ്പം നിഴലായി; അമ്പതോളം ചിത്രങ്ങളിൽ സൽമാൻ ഖാന്റെ ബോഡി ഡബിൾ ആയ സാഗർ പാണ്ഡേയെ കുറിച്ച്

സിനിമാ താരമാകണമെന്ന മോഹവുമായി മുംബൈയിൽ എത്തി, ഒടുവിൽ സൽമാൻ ഖാന്റെ ബോഡി ഡബിൾ ആയി സിനിമാ ജീവിതം

  • Share this:
വെള്ളിയാഴ്ച്ചയാണ് സാഗർ പാണ്ഡേ ഹൃദയാഘാതം മൂലം അന്തരിക്കുന്നത്. സാഗർ പാണ്ഡേ എന്ന പേര് അധികം ആർക്കും പരിചയമുണ്ട‌ാകില്ല, എന്നാൽ പല ബോളിവുഡ് സിനിമകളിലും നമ്മൾ അദ്ദേഹത്തെ കണ്ടിട്ടുണ്ട്, സാക്ഷാൽ സൽമാൻ ഖാനായി!

സൽമാൻ ഖാന്റെ ബോഡി ഡബിൾ ആയി സിനിമാ ലോകത്ത് പ്രശസ്തനാണ് സാഗർ പാണ്ഡേ. ഹൃദയാഘാതമാണ് മരണ കാരണം. ജിമ്മിൽ വർക്ക്ഔട്ടിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ബോഡി ഡബിൾ ആയ പ്രശാന്ത് വാൽഡേ പറഞ്ഞു.

അമ്പതുകാരനായ സാഗർ പാണ്ഡേ അമ്പതോളം ചിത്രങ്ങളിൽ സൽമാൻ ഖാന്റെ ബോഡി ഡബിൾ ആയിരുന്നു. സാഗറിന്റെ വിയോഗത്തിൽ സൽമാൻ ഖാൻ ഇൻസ്റ്റഗ്രാമിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരുന്നു. സാഗറിനൊപ്പമുള്ള ചിത്രവും താരം താരം പങ്കുവെച്ചു.



ബജ്റംഗി ഭായ്ജാൻ, ട്യൂബ് ലൈറ്റ്, ദബാംഗ് തുടങ്ങി സൽമാൻ ഖാന്റെ പ്രധാന സിനിമകളിലെല്ലാം സാഗർ പാണ്ഡേയുടെ സാന്നിധ്യമുണ്ട്.

Also Read- 'വൈശാലി രാമചന്ദ്രൻ ' ആയി വന്ന അറ്റ്‌ലസ് രാമചന്ദ്രൻ; നല്ല സിനിമകളുടെ നിർമാണത്തിൽ നിന്ന് നടനായ അക്ഷരശ്ലോകപ്രേമി

ഉത്തർപ്രദേശിലെ പ്രതാപ്ഘട്ട് സ്വദേശിയാണ് സാഗർ. അഞ്ച് സഹോദരങ്ങളടങ്ങുന്ന കുടുംബത്തെ നോക്കുന്നത് താനാണെന്ന് 2020 ലെ ഒരു അഭിമുഖത്തിൽ സാഗർ പറയുന്നുണ്ട്. ഉത്തർപ്രദേശിൽ നിന്നും സിനിമാ താരമാകണമെന്ന മോഹവുമായാണ് സാഗർ മുംബൈയിൽ എത്തുന്നത്.

നടൻ ആകാൻ അവസരം ലഭിക്കാത്തതിനെ തു‌ടർന്ന് നായകന്മാരുടെ ബോഡി ഡബിൾ ആയി അഭിനയിച്ചു. 1998 ൽ കുച്ച് കുച്ച് ഹോതാ ഹേ എന്ന ചിത്രത്തിലാണ് സാഗർ ആദ്യമായി സൽമാൻ ഖാന്റെ ബോ‍ഡി ഡബിൾ ആയി അഭിനയിക്കുന്നത്. ഇതിനു ശേഷം ഒട്ടുമിക്ക സൽമാൻ ഖാൻ ചിത്രങ്ങളിലും നടനൊപ്പം സാഗർ പാണ്ഡേയും ഉണ്ടായിരുന്നു.
Published by:Naseeba TC
First published: