മുംബൈ: സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രം ‘ടൈഗർ 3’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ഷൂട്ടിംഗിനിടയിൽ സൽമാൻ ഖാന് പരുക്കേറ്റു. ഇടതു തോളിനാണ് പരിക്കേറ്റത്. പരിക്കേറ്റ കാര്യം നടന്‍ തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.
Wen u think u r carrying the weight of the world on your shoulders , he says duniya ko chodo paanch kilo ka dumbbell utha ke dikhao .Tiger Zakhmi Hai . #Tiger3 pic.twitter.com/nyNahitd24
— Salman Khan (@BeingSalmanKhan) May 18, 2023
‘ഈ ലോകം മുഴുവന്‍ നിന്റെ തോളില്‍ വഹിക്കുകയാണ് എന്ന് നീ കരുതുമ്പോള്‍, ലോകം എന്നത് വിടു… അഞ്ചു കിലോയുടെ ഡംബല്‍ ഉയര്‍ത്താന്‍ പറ്റുമോ എന്ന് അവന്‍ ചോദിക്കും. ടൈഗറിന് പരുക്കേറ്റു’, സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചു. തന്റെ പുതിയ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു.
ചിത്രത്തില്‍ കത്രീന കൈഫ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇമ്രാന്‍ ഹാഷ്മി വില്ലന്‍ വേഷം ചെയ്യുന്ന സിനിമ ഈ വര്‍ഷം നവംബറില്‍ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.ഷാരൂഖ് ഖാനും സിനിമയില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ‘പഠാന്‍’ എന്ന സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രമായാകും നടന്‍ ടൈഗര്‍ മൂന്നാം ഭാഗത്തിലുമെത്തുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Salman Khan, Tiger 3