ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ഞായറാഴ്ച അർദ്ധരാത്രിയോടെ ഷാരുഖ് ഖാന്റെ വീട് സന്ദർശിച്ചു. മുംബൈയിൽ ഒരു ക്രൂയിസ് കപ്പലിൽ നിരോധിത മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ മകൻ ആര്യൻ ഖാനെ ഒരു ദിവസത്തെ എൻസിബി കസ്റ്റഡിയിൽ വിട്ട ശേഷം ഷാരൂഖിനെ കാണാനെത്തിയതാണ് സൽമാൻ.
പാപ്പരാസികൾ പങ്കുവച്ച വീഡിയോകളിൽ സൽമാൻ തന്റെ വെളുത്ത എസ്യുവിയുടെ പിൻസീറ്റിൽ ഷാരൂഖിന്റെ വീടായ ‘മന്നത്തിലേക്ക്’ പ്രവേശിക്കുന്നതായി കാണാം. ഒരു സാധാരണ ടി-ഷർട്ടും കറുത്ത തൊപ്പിയുമാണ് സൽമാന്റെ വേഷം.
സുനിൽ ഷെട്ടി, പൂജ ഭട്ട്, സുചിത്ര കൃഷ്ണമൂർത്തി എന്നിവരുൾപ്പെടെ നിരവധി ചലച്ചിത്ര പ്രവർത്തകരും വ്യക്തികളും മയക്കുമരുന്ന് കേസിൽ എസ്ആർകെയെ പിന്തുണച്ച് അണിനിരന്നു. നടി പൂജ ഭട്ട് ട്വീറ്റ് ചെയ്തു, “ഞാൻ നിങ്ങൾക്ക് ഐഖ്യദാർഢ്യം പ്രഖ്യാപിക്കുന്നു @iamsrk. നിങ്ങൾക്ക് അത് ആവശ്യമാണെന്നല്ല. പക്ഷെ ഞാൻ ചെയ്യും. ഈ കാലവും കടന്നുപോകും," പൂജ ട്വീറ്റ് ചെയ്തു.
ഷാരൂഖിന്റെ ഒപ്പം കഭി ഹാൻ കഭി നായിൽ അഭിനയിച്ച നടി സുചിത്ര കൃഷ്ണമൂർത്തി എഴുതിയത് ഇങ്ങനെ: “തന്റെ കുട്ടിക്ക് വിഷമമുണ്ടാകുന്നതു കാണുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള ഒന്നും മാതാപിതാക്കൾക്ക് ഇല്ല. എല്ലാവർക്കും പ്രാർത്ഥനകൾ. "
മറ്റൊരു ട്വീറ്റിൽ, ബോളിവുഡ് താരങ്ങൾക്കെതിരായ മുൻ റെയ്ഡുകളിൽ എൻസിബി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അവർ പരാമർശിച്ചു.
സുനിൽ ഷെട്ടിയും ഷാരൂഖിന്റെ മകന് പിന്തുണ പ്രഖ്യാപിച്ചു. ഒരു പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു, “എവിടെ റെയ്ഡ് നടന്നാലും നിരവധി ആളുകൾ പിടിക്കപ്പെട്ടുവെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ഈ കുട്ടി മയക്കുമരുന്ന് കഴിച്ചിരിക്കണം അല്ലെങ്കിൽ ഈ കുട്ടി അത് ചെയ്തിരിക്കണം എന്ന് നിങ്ങൾ അനുമാനിക്കുന്നു. എന്നാൽ നടപടികൾ പുരോഗമിക്കുകയാണ്, നമുക്ക് ആ കുട്ടിക്ക് അൽപ്പം ആശ്വാസം നൽകാം. ബോളിവുഡിൽ എന്തെങ്കിലും സംഭവിക്കുമ്പോൾ, മാധ്യമങ്ങൾ എല്ലാം സൂക്ഷ്മമായി പരിശോധിക്കുകയും നിഗമനങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നു. അവന് ഒരു അവസരം നൽകുക. യഥാർത്ഥ റിപ്പോർട്ടുകൾ പുറത്തുവരട്ടെ. ബച്ചാ ഹായ് (അവൻ ഒരു കുട്ടിയാണ്). അവനെ പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. "
ഷാരൂഖും ഗൗരി ഖാനും മൂന്ന് കുട്ടികളുടെ മാതാപിതാക്കളാണ്- ആര്യൻ മൂത്തയാളാണ്. അവർക്ക് സുഹാന ഖാൻ എന്ന മകളും എട്ട് വയസ്സുള്ള മകൻ അബ്രാം ഖാനും ഉണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.