• HOME
 • »
 • NEWS
 • »
 • film
 • »
 • Salute Movie | പറഞ്ഞതിലും മുന്‍പേ എത്തി; ദുല്‍ഖര്‍ ചിത്രം 'സല്യൂട്ട്' സോണി ലിവില്‍ റിലീസ് ചെയ്തു

Salute Movie | പറഞ്ഞതിലും മുന്‍പേ എത്തി; ദുല്‍ഖര്‍ ചിത്രം 'സല്യൂട്ട്' സോണി ലിവില്‍ റിലീസ് ചെയ്തു

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ദുല്‍ഖറിനും അദ്ദേഹത്തിന്‍റെ നിര്‍മാണ കമ്പനിക്കും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു

 • Share this:
  മലയാളത്തിന്‍റെ യുവതരംഗം ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) നായകനായെത്തുന്ന പോലീസ് സ്റ്റോറി 'സല്യൂട്ട്' (Salute Movie)  സോണി ലിവില്‍ റിലീസ് ചെയ്തു. നാളെ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പറഞ്ഞതിലും ഒരു ദിവസം മുന്‍പേ ചിത്രം റിലീസ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ദുല്‍ഖര്‍. അദ്ദേഹത്തിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് സല്യൂട്ട് നിര്‍മിച്ചിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം.

  സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ദുല്‍ഖറിനും അദ്ദേഹത്തിന്‍റെ നിര്‍മാണ കമ്പനിക്കും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചിത്രം ഒടിടി റിലീസ് ചെയ്യുന്നതിന് എതിരെയാണ് തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയത്.

   Also Read- ദുൽഖർ സൽമാന് വിലക്ക്; ഫിയോക്കിന്റെ നടപടി 'സല്യൂട്ട്' ഒടിടി റിലീസ് ചെയ്യുന്നതിൽ പ്രതിഷേധിച്ച്

  ദുല്‍ഖര്‍ പോലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്ന ചിത്രം ജനുവരി 13ന് തിയേറ്ററുകളില്‍ എത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാല്‍ കേരളത്തില്‍ കോവിഡ്-19 കേസുകളുടെ വര്‍ദ്ധനവും ഒമിക്രോണ്‍ വേരിയന്റിന്റെ ഭീഷണിയും കാരണം റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

  ബോബി-സഞ്ജയ് ടീമിന്‍റെതാണ് തിരക്കഥ. ബോളിവുഡ് നടി ഡയാന പെന്‍റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ. ജയന്‍, വിജയരാഘവന്‍, ലക്ഷ്മി ഗോപാലസ്വാമി, സായ്കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം ലഭ്യമാകും  ജേക്‌സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം - അസ്‌ലം പുരയില്‍, മേക്കപ്പ് - സജി കൊരട്ടി, വസ്ത്രാലങ്കാരം - സുജിത് സുധാകരന്‍, ആര്‍ട്ട് - സിറില്‍ കുരുവിള, സ്റ്റില്‍സ് - രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍ - ദിനേഷ് മേനോന്‍, ഫര്‍സ്റ്റ് എ. ഡി. - അമര്‍ ഹാന്‍സ്പല്‍, അസിസ്റ്റന്റ് ഡയറക്ടെഴ്സ് - അലക്‌സ് ആയിരൂര്‍, ബിനു കെ. നാരായണന്‍, സുബീഷ് സുരേന്ദ്രന്‍, രഞ്ജിത്ത് മടത്തില്‍; പി.ആര്‍.ഒ. - മഞ്ജു ഗോപിനാഥ്.

  Puzhu Movie |'സല്യൂട്ടി'ന് പിന്നാലെ 'പുഴു'വും ഒടിടി റിലീസിന്; മമ്മൂട്ടി ചിത്രം സോണി ലിവില്‍ പ്രദര്‍ശനത്തിനെത്തും


  ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടിന് (Salute) പിന്നാലെ മമ്മൂട്ടി ചിത്രമായ പുഴുവും (Puzhu) ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ (Sony liv) റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഒടിടി റിലീസാകുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നുവെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ സോണി ലിവ് തന്നെയാണ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരം പുറത്തുവിട്ടത്. അതേസമയം ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

  ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം കൂടിയാണ് പുഴു. നവാഗതയായ റത്തീന ആണ് പുഴു ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ പാര്‍വതി തിരുവോത്താണ് നായിക.

  സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.

  മമ്മൂട്ടി നായകനായെത്തിയ 'ഉണ്ട'യുടെ രചയിതാവ് ഹര്‍ഷദിന്റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ പുഴുവില്‍ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
  Published by:Arun krishna
  First published: