നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Samantha| അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അപൂർവ നേട്ടം; ആദ്യ ദക്ഷിണേന്ത്യൻ നടിയായി സാമന്ത

  Samantha| അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അപൂർവ നേട്ടം; ആദ്യ ദക്ഷിണേന്ത്യൻ നടിയായി സാമന്ത

  പ്രമുഖ സിനിമാ പ്രവർത്തകരെല്ലാം എത്തുന്ന വേദിയിൽ അപൂർവ നേട്ടത്തിന് അവസരമൊരുങ്ങിയിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്തയ്ക്ക്.

  Image: Instagram

  Image: Instagram

  • Share this:
   ഈ മാസം 20 മുതൽ 28 വരെയാണ് ഗോവയിൽ (Goa) ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രോത്സവം (IFFI)നടക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള പ്രമുഖ സിനിമാ പ്രവർത്തകരെല്ലാം എത്തുന്ന വേദിയിൽ അപൂർവ നേട്ടത്തിന് അവസരമൊരുങ്ങിയിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്തയ്ക്ക്(Samantha).

   ഐഎഫ്എഫ് വേദിയിൽ സംസാരിക്കാൻ സാമന്തയെ സംഘാടകർ ക്ഷണിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഐഎഫ്എഫ്ഐയിലേക്ക് പ്രാസംഗികയായി ക്ഷണിക്കപ്പെടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടിയാകും സാമന്ത എന്നാണ് റിപ്പോർട്ടുകൾ.

   സാമന്തയെ കൂടാതെ, സംവിധായകൻ വിവേക് അഗ്നിഹോത്രി, അരുണ രാജേ, ജോൺ എടത്തട്ടിൽ എന്നിവരും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സംസാരിക്കും. ഹിന്ദി നടൻ മനോജ് ബാജ്പേയിക്കും ക്ഷണമുണ്ട്.   ഐഎഫ്എഫയിൽ പ്രാസംഗികയാകാൻ ക്ഷണം ലഭിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ നടിയാകും സാമന്ത. അടുത്തിടെയാണ് സാമന്ത നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുന്നതായി പ്രഖ്യാപിച്ചത്. ഇതിനുശേഷം നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു.   ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ ഫാമിലി മാൻ 2 ലാണ് സാം അവസാനമായി അഭിനയിച്ചത്. ശാകുന്തളം, കാത്തുവാക്കുള രെണ്ടു കാതൽ എന്നീ സിനിമകളാണ് ഇനി നടിയുടേതായി പുറത്തിറങ്ങാനുള്ളത്.

   ബോളിവുഡിലേക്കും സാമന്തയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതായും വാർത്തകളുണ്ട്.
   Published by:Naseeba TC
   First published:
   )}