ഇന്റർഫേസ് /വാർത്ത /Film / Celebrity Splits In 2021 | സാമന്ത - നാഗ ചൈതന്യ മുതൽ സുസ്മിത സെൻ - റോഹ്മാൻ വരെ; 2021ൽ വേർപിരിഞ്ഞ അഞ്ച് താരദമ്പതികൾ

Celebrity Splits In 2021 | സാമന്ത - നാഗ ചൈതന്യ മുതൽ സുസ്മിത സെൻ - റോഹ്മാൻ വരെ; 2021ൽ വേർപിരിഞ്ഞ അഞ്ച് താരദമ്പതികൾ

2021ൽ ഏറ്റവും കൂടുതൽ ചർച്ചയായ അഞ്ച് സെലിബ്രിറ്റി വേർപിരിയലുകൾ ഏതൊക്കെയാണെന്ന് നോക്കാം.

2021ൽ ഏറ്റവും കൂടുതൽ ചർച്ചയായ അഞ്ച് സെലിബ്രിറ്റി വേർപിരിയലുകൾ ഏതൊക്കെയാണെന്ന് നോക്കാം.

2021ൽ ഏറ്റവും കൂടുതൽ ചർച്ചയായ അഞ്ച് സെലിബ്രിറ്റി വേർപിരിയലുകൾ ഏതൊക്കെയാണെന്ന് നോക്കാം.

  • Share this:

സിനിമാ മേഖലയിൽ വിവാഹമോചനങ്ങൾ (Divorce) പതിവ് വാർത്തയാണ്. അഭിനേതാക്കൾ മുതൽ സംഗീതജ്ഞർ വരെ 2021ൽ വേർപിരിഞ്ഞ താരജോഡികൾ നിരവധിയാണ്. ആമിർ ഖാൻ (Aamir Khan), സുസ്മിത സെൻ (Sushmita Sen), സാമന്ത അക്കിനേനി (Samantha Akkineni), നാഗ ചൈതന്യ (Naga Chaitanya) തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ ഈ വർഷം വിവാഹമോചനത്തിലൂടെ കടന്നു പോയി. 2021ൽ ഏറ്റവും കൂടുതൽ ചർച്ചയായ അഞ്ച് സെലിബ്രിറ്റി വേർപിരിയലുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ആമിർ ഖാനും കിരൺ റാവുവും

15 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021 ജൂലൈ 3നാണ് ആമിർ ഖാനും കിരൺ റാവുവും തങ്ങളുടെ വിവാഹമോചനം പ്രഖ്യാപിച്ചത്. തങ്ങളുടെ വിവാഹമോചനത്തെ ഒരു "പുതിയ യാത്രയുടെ" തുടക്കമായി വിശേഷിപ്പിച്ച ഇരുവരും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. "ഈ മനോഹരമായ 15 വർഷങ്ങളിൽ ഞങ്ങൾ ഒരുമിച്ച് ജീവിച്ചു. ഒരു ജീവിതകാലത്തേയ്ക്ക് വേണ്ട മുഴുവൻ അനുഭവങ്ങളും സന്തോഷവും ചിരിയും പങ്കിട്ടു. ഞങ്ങളുടെ ബന്ധം വിശ്വാസത്തിലും ബഹുമാനത്തിലും അടിയുറച്ചാണ് വളർന്നത്. ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇനി ഭാര്യയും ഭർത്താവും എന്ന നിലയിലല്ല, മറിച്ച് പരസ്പരം സഹ-മാതാപിതാക്കളും സ്വന്തം കുടുംബവും എന്ന നിലയിലാകും ജീവിക്കുക."

രാജ്യത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ആമിർ ആദ്യം വിവാഹം കഴിച്ചത് റീന ദത്തയെ ആയിരുന്നു. 16 വർഷം ഒരുമിച്ച് ജീവിച്ച ശേഷം ഇവർ 2002ൽ വിവാഹമോചനം നേടി. വിവാഹമോചനത്തിന് ശേഷം, ആമിർ വീണ്ടും കിരൺ റാവുവിനെ പ്രണയിക്കുകയും 2005 ഡിസംബർ 28ന് വിവാഹം കഴിക്കുകയും ചെയ്തു. 2011ൽ വാടക ഗർഭധാരണത്തിലൂടെയാണ് ഇവർ മകൻ ആസാദ് റാവു ഖാനെ സ്വീകരിച്ചത്.

സാമന്ത അക്കിനേനിയും നാഗ ചൈതന്യയും

2021ൽ സാമന്ത അക്കിനേനിയ്ക്കും നാഗ ചൈതന്യയ്ക്കും അത്ര നല്ല വർഷമായിരുന്നില്ല. നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇവർ വിവാഹമോചനം നേടാൻ തീരുമാനിക്കുകയായിരുന്നു. ഒക്ടോബറിൽ സോഷ്യൽ മീഡിയയിൽ സംയുക്ത പ്രസ്താവനയിലൂടെയാണ് സാമന്തയും ചൈതന്യയും വേർപിരിയൽ പ്രഖ്യാപിച്ചത്.

“ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികളും അറിയാൻ, ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും ചേയ് ഉം ഭാര്യാഭർത്താക്കന്മാർ എന്ന നിലകളിൽ നിന്ന് വേർപിരിഞ്ഞ് ഞങ്ങളുടെ സ്വന്തം പാത പിന്തുടരാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ട്. അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതൽ ആയിരുന്നു. എല്ലായ്പ്പോഴും ഞങ്ങൾക്കിടയിൽ ആ ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കണമെന്നും ഞങ്ങൾക്ക് മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി," എന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നത്. സാമന്തയുടെയും നാഗ ചൈതന്യയുടെയും വേർപിരിയലിനെക്കുറിച്ചുള്ള കിംവദന്തികൾ ഓൺലൈനിൽ ആഴ്ചകളായി പ്രചരിച്ചതിന് ശേഷമാണ് വേർപിരിയൽ പ്രഖ്യാപനം പുറത്തു വന്നത്.

നടി തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ സാമന്ത അക്കിനേനിയിൽ നിന്ന് "s" എന്ന് പേര് മാറ്റിയതോടെയാണ് സോഷ്യൽ മീഡിയയിൽ വേർപിരിയൽ ചർച്ചകൾ ആരംഭിച്ചത്. വിവാഹമോചനം അത്യന്തം വേദനാജനകമായ ഒരു പ്രക്രിയയാണ്. എനിക്ക് സുഖപ്പെടാൻ സമയം അനുവദിക്കൂവെന്ന് തുടർച്ചയായ ഓൺലൈൻ ആക്രമണത്തെയും ട്രോളിംഗിനെയും തുടർന്ന് സാമന്ത വ്യക്തമാക്കിയിരുന്നു. തന്റെ സ്വകാര്യ ജീവിതത്തിൽ ഈ വർഷം സംഭവിച്ച കാര്യങ്ങളൊന്നും താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

കാമില കാബെല്ലോയും ഷോൺ മെൻഡസും

ഗായകരായ ഷോൺ മെൻഡസും കാമില കാബെല്ലോയും രണ്ട് വർഷത്തെ ഡേറ്റിംഗിന് ശേഷം നവംബറിൽ പിരിയാൻ തീരുമാനിച്ചു. ജനപ്രിയ ദമ്പതികൾ അവരുടെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് സങ്കടകരമായ ഈ വാർത്ത പ്രഖ്യാപിച്ചത്. ഇരുവരും ഒപ്പിട്ട ഒരു സന്ദേശമാണ് ഇവർ ആരാധകർക്കായി പങ്കിട്ടത്. “സുഹൃത്തുക്കളേ, ഞങ്ങളുടെ പ്രണയ ബന്ധം അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ പരസ്പരമുള്ള ഞങ്ങളുടെ സ്നേഹം എന്നത്തേക്കാളും ശക്തമാണ്. ഞങ്ങൾ ഞങ്ങളുടെ ബന്ധം ആരംഭിച്ചത് ഉറ്റസുഹൃത്തുക്കൾ എന്ന നിലയിലാണ്, വേർപിരിയലിന് ശേഷവും നല്ല സുഹൃത്തുക്കളായി തുടരും." വർഷങ്ങളോളം സുഹൃത്തുക്കളായിരുന്ന ഷാൻ മെൻഡസും കാമില കാബെല്ലോയും 2019 ജൂലൈയിലാണ് തങ്ങളുടെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സെയ്ൻ മാലിക്കും ജിജി ഹദീദും

2015 അവസാനം മുതൽ ഒരുമിച്ചായിരുന്ന സെയ്ൻ മാലിക്കും ജിജി ഹദീദും. എന്നാൽ 2021ൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. 2015 നവംബറിലാണ് സെയ്‌നും ജിജിയും തമ്മിലുള്ള പ്രണയ കിംവദന്തികൾ പുറത്തു വരാൻ തുടങ്ങിയത്. ഇവർക്ക് 15 മാസം പ്രായമുള്ള ഒരു മകളുണ്ട്.

സുസ്മിത സെന്നും റോഹ്മാൻ ഷാളും

സുസ്മിത സെന്നിന്റെയും കാമുകൻ റോഹ്മാൻ ഷാളിന്റെയും വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും കഴിഞ്ഞ കുറച്ച് കാലങ്ങളായി മാധ്യമങ്ങളിൽ വലിയ ചർച്ചയാണ്. റോഹ്മാനുമായുള്ള തന്റെ ദീർഘകാല പ്രണയബന്ധം അവസാനിച്ചു" എന്നാൽ നല്ല "സുഹൃത്തുക്കളായി" തുടരുമെന്ന് മുൻ മിസ് യൂണിവേഴ്സ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. റോഹ്മാനുമൊത്തുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് സുസ്മിത സെൻ ഇക്കാര്യം വെളിപ്പെടുത്തിയത്: “ഞങ്ങൾ സുഹൃത്തുക്കളായി ബന്ധം ആരംഭിച്ചു, സുഹൃത്തുക്കളായി തന്നെ തുടരുന്നു! വളരെക്കാലമായുണ്ടായിരുന്ന പ്രണയബന്ധം അവസാനിച്ചു... സ്നേഹം എന്നും നിലനിൽക്കും." എന്നായിരുന്നു സുസ്മിതയുടെ പോസ്റ്റിലെ കുറിപ്പ്. #nomorespeculations, #liveandletlive, #cherishedmemories, #gratitude, #love and #friendship എന്നീ ഹാഷ്‌ടാഗുകളോടെയാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. റോഹ്മാൻ ഷാളും സുസ്മിത സെന്നും 2018ൽ ഡേറ്റിംഗ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

First published:

Tags: Naga Chaitanya, Samantha Akkineni, Year Ender 2021