സിനിമാ ജീവിതത്തിലെ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദിവസത്തില്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത. 2010ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായയുടെ തെലുങ്ക് പതിപ്പായ യേ മായ ചേസവയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാമന്ത അഭിയന ജീവിതത്തിലേക്ക് കടക്കുന്നത്. വിണ്ണൈ താണ്ടി വരുവായയില്‍ അതിഥി വേഷത്തിലും സാമന്ത അഭിനിയിച്ചിരുന്നു. 2010 ഫെബ്രുവരി 26നായിരുന്നു രണ്ട് സിനിമകളും റിലീസ് ചെയ്തത്.
read also- Samantha | വിവാഹമോചന പോസ്റ്റ് പിൻവലിച്ച് സാമന്ത, നാഗചൈതന്യയുമായി ഒന്നിക്കുമോ എന്ന് ആരാധകർ; യഥാർത്ഥ കാരണം മറ്റൊന്ന്‘രാവിലെ എഴുന്നേറ്റപ്പോഴാണ് ഞാൻ സിനിമയിൽ എത്തിയിട്ട് പന്ത്രണ്ട് വർഷം പൂർത്തിയായെന്ന കാര്യം ഓർക്കുന്നത്. ലൈറ്റുകൾ, ക്യാമറ, ആക്‌ഷൻ, സമാനതകളില്ലാത്ത നിമിഷങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓർമകളുടെ 12 വർഷമാണ് പൂർത്തിയായത്. ഈ അനുഗൃഹീത യാത്രയും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്തരായ ആരാധകരെയും നേടിയതിന് ഞാൻ നന്ദിയുള്ളവളാണ്! സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.’–സമാന്ത സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
12 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ അന്‍പതോളം ചിത്രങ്ങളില്‍ സമാന്ത അഭിനയിച്ചിട്ടുണ്ട്. കൂടുതലും തെലുങ്ക്, തമിഴ് സിനിമകളില്‍ അഭിനയിച്ച താരം തെന്നിന്ത്യന്‍ ഏറ്റവുമധികം താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.
വിജയ് സേതുപതിക്കും നയന്‍താരയ്ക്കുമൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാതുവാക്കിലെ രണ്ടു കാതല്‍ ആണ് സമാന്തയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രം. വിഘ്നേഷ് ശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിലെ കമിതാക്കളായാണ് മൂവരും അഭിനയിക്കുന്നത്.
റാംബോ എന്ന വേഷത്തില്‍ വിജയ് സേതുപതി എത്തുമ്പോള്‍ കണ്‍മണിയായി നയന്‍താരയും ഖദീജയായി സമാന്തയും എത്തുന്നു.. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്‍നേഷ് ശിവനും തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഏപ്രില്‍ 28ന് സിനിമ റിലീസ് ചെയ്യും.
read also- Samantha Ruth Prabhu| അതിരപ്പള്ളി വെള്ളച്ചാട്ടത്തിനരികെ സാമന്ത; ചിത്രങ്ങൾ വൈറൽഅനുഷ്ക ഷെട്ടി നായികയായ 'രുദ്രമാദേവി'യുടെ സംവിധായകന്‍ ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ശാകുന്തളമാണ് സമാന്തയുടെ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. കാളിദാസന്‍റെ രചനയിലെ ഇതിഹാസ പ്രണയകഥ പറയുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.
തെലുങ്കിന് പുറമെ മലയാളം, കന്നഡ, ഹിന്ദി, തമിഴ് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്തനായി എത്തുക. അല്ലു അര്‍ജുന്‍റെ മകള്‍ അര്‍ഹയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.