നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Yashoda Movie | 'യശോദ'യായി സാമന്ത; ഉണ്ണിമുകുന്ദന്‍ നായകനാവുന്ന ബഹു ഭാഷ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

    Yashoda Movie | 'യശോദ'യായി സാമന്ത; ഉണ്ണിമുകുന്ദന്‍ നായകനാവുന്ന ബഹു ഭാഷ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

    ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹുഭാഷാ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    • Share this:
      ജാനുവിന് ശേഷം സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu) കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം യശോദ'യുടെ (Yashoda) ചിത്രീകരണം ആരംഭിച്ചു . സംവിധായകരായ ഹരി ഹരീഷ്‌ (Hari Harish duo) ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയ്ക്കു പുറമേ ഉണ്ണിമുകുന്ദനും (Unni Mukundhan) വരലക്ഷ്മി ശരത്കുമാറും (Vara lakshmi Sarath Kumar) പ്രധാന കഥാപാത്രങ്ങളാവുന്നു.

      ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദില്‍ ആരംഭിച്ചു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹുഭാഷാ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

      ശ്രീദേവി മൂവീസിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിക്കുന്ന 'യശോദ'യുടെ ഷൂട്ടിംഗ് 2022 മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകും. മണി ശര്‍മ്മയാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. എം സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.



      'ജാനു' എന്ന ചിത്രത്തിലാണ് ശര്‍വാനന്ദിനൊപ്പം സമാന്ത അവസാനമായി അഭിനയിച്ചത്. ചിത്രത്തിനായി ആകാംക്ഷയോടെയാണ് താരത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്നത്. താരത്തെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

      Also Read - അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അപൂർവ നേട്ടം; ആദ്യ ദക്ഷിണേന്ത്യൻ നടിയായി സാമന്ത

      അല്ലു അര്‍ജുന്‍ നായകനാവുന്ന 'പുഷ്പ: ദി റൈസ്' എന്ന ചിത്രത്തിലെ ഗാനരംഗത്തിലും സാമന്ത അഭിനയിച്ചിരുന്നു. ഗുണശേഖറിന്റെ മിത്തോളജിക്കല്‍ മൂവിയായ ' ശാകുന്തളന്തിന്റെ ' ഷൂട്ടിംഗാണ് സാമന്ത അവസാനമായി പൂര്‍ത്തിയാക്കിയത. നവാഗതയായ ശാന്തരൂപന്‍ ജ്ഞാനശേഖരന്റെ ദ്വിഭാഷാ ചിത്രവും താരത്തിന്റേതായി റിലീസ് ചെയ്യാനുണ്ട്.
      Published by:Karthika M
      First published:
      )}