തെന്നിന്ത്യൻ താരം സാമന്തയുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള വാർത്തയാണ് സോഷ്യൽമീഡിയയിലെ സജീവ ചർച്ച. താരത്തിന് അപൂർവ ചർമ രോഗമാണെന്നും ഇതിന്റെ ചികിത്സയ്ക്കായി വിദേശത്താണെന്നുമായിരുന്നു റിപ്പോർട്ടുകൾ.
ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് സാമന്തയുടെ മാനേജർ മഹേന്ദ്രയാണ് വർത്തയോട് പ്രതികരിച്ചിരിക്കുന്നത്. ആഴ്ച്ചകളായി സോഷ്യൽമീഡിയയിലും പൊതു ഇടത്തിലും താരത്തിന്റെ അസാന്നിധ്യം ശ്രദ്ധയിൽപെട്ടതോടെയാണ് ആരോഗ്യത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചത്.
Also Read- 'ഒരു രൂപ പ്രതിഫലം നല്‍കിയാല്‍ മതി ആ സിനിമയില്‍ ഞാന്‍ അഭിനയിക്കാം'; ചിയാന്‍ വിക്രം
വാർത്തകളോട് സാമന്തയോ നടിയോട് അടുത്ത കേന്ദ്രങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. വിദേശത്ത് ചികിത്സയിലുള്ള താരത്തോട് പൊതു ഇടങ്ങളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കാൻ നിർദേശിച്ചുവെന്നായിരുന്നു വാർത്തകൾ.
നിർദേശം പൂർണമായും അനുസരിച്ച് സോഷ്യൽമീഡിയയിൽ നിന്നും പൊതു ഇടത്തിൽ നിന്നും താരം പൂർണമായും മാറി നിൽക്കുകയാണെന്ന് ബോളിവുഡ് ഹംഗാമയിൽ വന്ന റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വെറും ഗോസിപ്പ് മാത്രമാണെന്നാണ് സാമന്തയുടെ മാനേജർ മഹേന്ദ്രയുടെ പ്രതികരണം. ഇന്ത്യൻ എക്സ്പ്രസിനോടായിരുന്നു മഹേന്ദ്രയുടെ പ്രതികരണം. എന്നാൽ, താരം എവിടെയാണെന്നോ മറ്റ് വിശദാംശങ്ങളോ മഹേന്ദ്ര വ്യക്തമാക്കിയിട്ടില്ല.
സാമന്തയുടെ അസാന്നിധ്യം മൂലം നിരവധി സിനിമാ പ്രൊജക്ടുകളും പ്രതിസന്ധിയിലാണ്. വിജയ് ദേവരകൊണ്ടയും സാമന്തയും ആദ്യമായി ഒന്നിച്ചെത്തുന്ന ഖുഷിയാണ് ചിത്രീകരണം നിർത്തിവെച്ചിരിക്കുന്ന ഒരു സിനിമ.
യശോദ, ശാകുന്തളം എന്നീ ചിത്രങ്ങളാണ് സാമന്തയുടെ മറ്റ് പ്രൊജക്ടുകൾ. ചിത്രീകരണം പൂർത്തിയായ ശാകുന്തളത്തിന്റെ പ്രമോഷൻ പരിപാടികളും ആരംഭിക്കാനിരിക്കുകയാണ്. സാമന്ത തിരിച്ചെത്തിയാൽ മാത്രേ പ്രമോഷൻ ആരംഭിക്കാനാകൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Samantha Ruth Prabhu